×
login
'നേതാക്കള്‍ക്ക് ആവശ്യം കൂടെ കിടക്കുന്ന സ്ത്രീകളെ'; അവര്‍ക്കേ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കൂ'; സിപിഎമ്മിന്റെ മുഖംമൂടി വലിച്ചുകീറി വിധുബാല

കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായ വിധുബാലയും സിപിഎം പ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്നെ പാര്‍ട്ടിയില്‍ വെട്ടി ഒതുക്കുകയാണ്. മോശം സ്വഭാവം ഉള്ളവരെയാണ് ഉയര്‍ത്തികൊണ്ടുവരുന്നത്. നേതാക്കള്‍ക്ക് വേണ്ടത് കിട്ടുന്നവരുടെ കൂടെയ്യെല്ലാം കിടക്കുന്ന സ്ത്രീകളെയാണ്. ഞാന്‍ അങ്ങനെ ആരുടെയും കൂടെ പോയിട്ടില്ല. അതാണ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതെന്നും സംഭാണഷത്തില്‍ പറയുന്നു.

കാസര്‍കോട്: കേരളത്തിലെ സിപിഎമ്മിന്റെ മുഖംമൂടി വലിച്ചുകീറി മുന്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോണ്‍ സംഭാഷണം. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായ വിധുബാലയും സിപിഎം പ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്നെ പാര്‍ട്ടിയില്‍ വെട്ടി ഒതുക്കുകയാണ്. മോശം സ്വഭാവം ഉള്ളവരെയാണ് ഉയര്‍ത്തികൊണ്ടുവരുന്നത്. നേതാക്കള്‍ക്ക് വേണ്ടത് കിട്ടുന്നവരുടെ കൂടെയ്യെല്ലാം കിടക്കുന്ന സ്ത്രീകളെയാണ്. ഞാന്‍ അങ്ങനെ ആരുടെയും കൂടെ പോയിട്ടില്ല. അതാണ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതെന്നും സംഭാണഷത്തില്‍ പറയുന്നു.  

പഞ്ചായത്തിലെ പ്രധാന റോഡിന് അനുവദിച്ച തുക മറ്റൊരു പഞ്ചായത്തിലേക്ക് പാര്‍ട്ടി സ്വാധീനം വഴി മാറ്റിയെന്ന വിഷയത്തില്‍ തുടങ്ങി സിപിഎമ്മിലെ വിഭാഗീയത ചൂണ്ടിക്കാട്ടുന്നതാണ് സംഭാഷണം. പഞ്ചായത്തിന് പുറത്തുള്ള ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സ്വാധീനത്താലാണ് പഞ്ചായത്തിന് അനുവദിച്ച ഫണ്ട് സ്വന്തം പഞ്ചായത്തിലേക്ക് കൊണ്ടുപോയതെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമെന്നാണ് സംഭാഷണത്തില്‍ പുറത്തു വരുന്നത്.

 അതിനിടെ മുന്‍ പ്രസിഡണ്ട് കൂടിയായ തന്നെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പഞ്ചായത്തിലെ മൂന്ന് പ്രമുഖ നേതാക്കള്‍ പേര് വെട്ടുകയായിരുന്നുവെന്നാണ് വിധുബാലയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ സ്ഥാനത്തേക്ക് മറ്റൊരു പഞ്ചായത്തില്‍നിന്ന് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നു തന്നെ വെട്ടി നിരത്തുകയിരുന്നു.  ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്ത്രീയെ കൊണ്ടുവന്നതും വഴി വിട്ടാണെന്നും ഇവര്‍ പറയുന്നു.  

ഈ സ്ഥാനത്ത് എത്തിയവര്‍ സ്ഥാനത്തിനു വേണ്ടി എന്തും കാട്ടിക്കൂട്ടുന്ന ക്രിമിനല്‍ സ്വഭാവം വരെ ഉള്ള വ്യക്തിയാണ്. ഇവര്‍ തന്നെ മറ്റൊരു സ്ത്രീയെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തേക്ക് ഇവര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നത് കളിയുടെ ഭാഗമാണെന്നുമാണ് പറയുന്നത്. പഞ്ചായത്തിലെ റോഡിന് അനുവദിച്ച തുക മറ്റൊരു പഞ്ചായത്തിലേക്ക് കൊണ്ടുപോയതിനെ മുന്‍ പ്രസിഡണ്ടിനെ കുറ്റപ്പെടുത്തി അഴിമതിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും സംഭാഷണത്തില്‍ പറയുന്നു.  

 പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പഞ്ചായത്തിന് അനുവദിച്ച തുക മറ്റൊരു പഞ്ചായത്തിലെ കൊണ്ടുപോയ കാര്യം പ്രമുഖ ജില്ലാ ജനപ്രതിനിധിയെ അറിയിച്ചപ്പോള്‍ നാട്ടുകാരെ മത്സരിപ്പിക്കുവാന്‍ നാട്ടിലെ ആരെങ്കിലും മത്സരിക്കാന്‍ താല്പര്യമില്ലാത്തവരല്ലേ? ഇപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യമാണുള്ളതെന്നും പ്രമുഖ ജനപ്രതിനിധി പറഞ്ഞുവത്രെ. നേരും നെറിയുമുള്ള വരെ പാര്‍ട്ടിക്ക് വേണ്ടെന്നും വിധുബാല സംഭാഷണത്തില്‍ പറയുന്നു.  

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.