1921ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന 'പുഴ മുതല്‍ പുഴ വരെ' വിജയകരമായാണ് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ രാമസിംഹന് കേരളത്തില്‍ തന്നെ പലയിടങ്ങളിലും സ്വീകരണം ലഭിച്ചു. ചില അഭ്യര്‍ത്ഥനപ്രകാരം ചിത്രം മുംബൈയിലും മാംഗ്ലൂരിലും ബെംഗളൂരുവിലും ചെന്നൈയിലും എല്ലാം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ വടക്കന്‍ അമേരിക്കയിലെ മലയാളിസംഘടനയുടെ നേതൃത്വത്തിലും പ്രദര്‍ശനം നടത്തി.
തിരുവനന്തപുരം: 1921ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന 'പുഴ മുതല്‍ പുഴ വരെ' വിജയകരമായാണ് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ രാമസിംഹന് കേരളത്തില്‍ തന്നെ പലയിടങ്ങളിലും സ്വീകരണം ലഭിച്ചു. ചില അഭ്യര്‍ത്ഥനപ്രകാരം ചിത്രം മുംബൈയിലും മാംഗ്ലൂരിലും ബെംഗളൂരുവിലും ചെന്നൈയിലും എല്ലാം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ വടക്കന്‍ അമേരിക്കയിലെ മലയാളിസംഘടനയുടെ നേതൃത്വത്തിലും പ്രദര്‍ശനം നടത്തി.
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. കഴിഞ്ഞ ദിവസം ഒരു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയവര്‍ നടത്തിയ പ്രതികരണം ഇങ്ങിനെപോകുന്നു: "പണ്ടത്തെ പ്രസക്തിയുള്ള കഥയാണ്. ചില ഇടങ്ങളില്‍ കരഞ്ഞുപോകും."
മറ്റൊരു പ്രേക്ഷകന്‍ പറയുന്നത് ഇങ്ങിനെ :"കഥ യഥാതഥമായി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നല്ല കഥയുമാണ്"
ഒരു പ്രേക്ഷകന്‍ അങ്ങേയറ്റം വൈകാരികമായാണ് പ്രതികരിച്ചത് :"ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. ശരിക്ക് ഫീല്‍ ചെയ്യും. ഹിന്ദു ഉന്മൂലനമാണ് നടന്നിട്ടുള്ളത്. ഹൃദയമുള്ളവന്‍ പലതും ആയിപ്പോകും."
സംവിധായകനും മികച്ച് പ്രശംസകളാണ് ലഭിക്കുന്നത് :"സംവിധായകനെ നമിക്കുന്നു. അതിന്‍റെ രംഗങ്ങള്‍ മനസ്സില്‍ തട്ടും. "
തിയറ്ററില്‍ പോയി തന്നെ സിനിമ കാണണം എന്ന അഭിപ്രായമുള്ളവരും ഉണ്ട് :"സൂപ്പര്‍ പടമായിരുന്നു. കാണുമ്പോള്‍ ഇമോഷന്‍സ് ഉള്ള സിനിമയാണ്. ബുക്ക് കൊണ്ട് ഹിസ്റ്ററി വായിക്കുന്നതുപോലെയാണ്. തിയറ്ററില്‍ തന്നെ പോയി കാണണം. പണ്ടത്തെ കാര്യങ്ങള്‍ കൃത്യമായി കാപ്ചര്‍ ചെയ്തിട്ടുണ്ട്. "
"നാച്ചുറലായാണ് അവസാനഭാഗങ്ങള്‍ വരുന്നത്. ശരിയ്ക്കും ഫീല്‍ ചെയ്യും."- മറ്റൊരാള്‍ പറയുന്നു.
ഇപ്പോള്‍ ഹിന്ദിയിലും പുഴ മുതല്‍ പുഴ വരെ ഇറങ്ങുകയാണ്. ഹിന്ദി പതിപ്പിന്‍റെ ഡബ്ബിംഗ് നടക്കുകയാണ്. . കന്നടയിലും സിനിമ ഉടനെ റിലീസാകും.
രണ്ടരക്കോടി കൊണ്ടാണ് സിനിമ നിര്‍മ്മിച്ചത്. ഇതില്‍ രണ്ട് കോടി ജനങ്ങളില്‍ നിന്നും നേരിട്ട് പിരിച്ചതാണ്. ജനങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം തന്നത്. ദിവസവും രണ്ടരലക്ഷം ചെലവില്‍ 50 ദിവസമാണ് ഷൂട്ടിംഗ് നടന്നത്. പിന്നെ ഡബ്ബിംഗ് ജോലികളും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും. എന്നിട്ടും ജനങ്ങള്‍ തന്ന പണം താന്‍ അടിച്ചുമാറ്റിയെന്ന ആരോപണം വേദനയുണ്ടാക്കിയെന്നും രാമസിംഹന്‍ പറയുന്നു. ആരും തൊടാന്‍ ധൈര്യപ്പെടാത്ത ഈ കഥ സിനിമയാക്കി എന്നത് രാമസിംഹന്‍ എന്ന സംവിധായകന് മാത്രം അവകാശപ്പെട്ട നേട്ടം.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു