×
login
നടന ഭാവതാളലയങ്ങളുമായി 'വിജ്ഞാനവേനല്‍'; മൂന്നാം ദിനത്തില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പ്രശസ്ത നര്‍ത്തകി ഡോ. സിത്താര ബാലകൃഷ്ണന്‍

കുട്ടികളിലെ സര്‍ഗാത്മകതയെയും അറിവിനെയും തൊട്ടുണര്‍ത്തുന്നതിനും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലിന്റെ മൂന്നാം ദിനത്തിലാണ് പ്രശസ്ത നര്‍ത്തകി ഡോ. സിത്താര ബാലകൃഷ്ണന്‍ നൃത്ത പാഠങ്ങള്‍ കുട്ടികള്‍ക്കായി പങ്കുവച്ചത്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലില്‍ ഡോ. സിത്താര ബാലകൃഷ്ണന്‍ നൃത്ത പാഠങ്ങള്‍ കുട്ടികള്‍ക്കായി പങ്കുവയ്ക്കുന്നു.

തിരുവനന്തപുരം: പദങ്ങളും മുദ്രകളും പിന്നെ താളലയ വിന്യാസവും. കുട്ടിക്കൂട്ടത്തിന് ശാസ്ത്രീയ നൃത്തത്തിന്റെ അകവും പുറവും പരിചയപ്പെടുത്തി വിജ്ഞാന വേനല്‍.

കുട്ടികളിലെ സര്‍ഗാത്മകതയെയും അറിവിനെയും തൊട്ടുണര്‍ത്തുന്നതിനും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ വിജ്ഞാനവേനലിന്റെ മൂന്നാം ദിനത്തിലാണ് പ്രശസ്ത നര്‍ത്തകി ഡോ. സിത്താര ബാലകൃഷ്ണന്‍ നൃത്ത പാഠങ്ങള്‍ കുട്ടികള്‍ക്കായി പങ്കുവച്ചത്.

പദവും താളവും മുദ്രകളും കുട്ടികളെ പരിചയപ്പെടുത്തി. മിടുക്കരില്‍ ചിലര്‍ അപ്പോള്‍ തന്നെ പഠിച്ചെടുത്തു അവതരിപ്പിച്ചു. കേരള സര്‍വകലാശാല സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്ട് ഡയറക്റ്റര്‍ ഡോ. രാജാവാര്യര്‍ നാടക കളരിയിലൂടെ അഭിനയത്തിന്റെ വിവിധ തലങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തി. തുടര്‍ന്നു സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, കവി സുമേഷ് ബാലകൃഷ്ണന്‍, ഗായകന്‍ പദ്മകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.