login
മാറാട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി; കുറ്റവാളികളെ ശിക്ഷിക്കാതെ ഭരണാധികാരികള്‍ കലാപകാരികള്‍ക്കായി ഒത്തുകളിച്ചെന്നും കെ. സുരേന്ദ്രന്‍

കെ. സുരേന്ദ്രന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേഷ് എന്നിവര്‍ മാറാട് ബലിദാനികളുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കോഴിക്കോട്: ചരിത്രത്തിലെ ഒരു നെരിപ്പോടായി നീറിക്കൊണ്ടിരിക്കുന്ന സംഭവമാണ് മാറാട് കൂട്ടക്കൊലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മാറാട് ഹിന്ദു കൂട്ടക്കൊല ശരിയായി അന്വേഷിക്കപ്പെടുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നെങ്കില്‍ കേരളത്തിലെ ഇസ്ലാമിക തീവ്രവാദം അവസാനിപ്പിക്കാനാകുമായിരുന്നു. എന്നാല്‍ മാറി വന്ന എല്ലാ സര്‍ക്കാരുകള്‍ കേസിലെ അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് ശ്രമിച്ചതെന്നും അദേഹം പറഞ്ഞു. വിജയ യാത്രയുടെ ഭാഗമായി മാറാട് കടപ്പുറത്ത് നടന്ന പരിപാടിയില്‍ മാറാട് ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ഏക പക്ഷീയമായ കൂട്ടക്കൊലയാണ് മാറാട് നടന്നത്. വിദേശത്ത് പരിശീലനം ലഭിച്ച തീവ്രവാദികളായിരുന്നു കലാപകാരികള്‍ക്ക് അന്ന് പരിശീലനം നല്‍കിയത്. അവര്‍ക്ക് വിദേശ സഹായവും ലഭിച്ചു. കേസ് അട്ടിമറിക്കാനാണ് അന്നത്തെ ആന്റണി സര്‍ക്കാര്‍ ശ്രമിച്ചത്. പിണറായി സര്‍ക്കാരുള്‍പ്പെടെ അതിന് ശേഷം വന്ന ഭരണാധികാരികളും അതേ നയം തന്നെ തുടര്‍ന്നുപോന്നു. സമരങ്ങള്‍ നടന്നതിന്റെ ഭാഗമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരുകള്‍ അവന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവക്കുകയാണ് ചെയ്തതെന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.  

കെ. സുരേന്ദ്രന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേഷ് എന്നിവര്‍ മാറാട് ബലിദാനികളുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന ഉപാധ്യക്ഷന്‍ സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ വികെ സജീവന്‍ എന്നിവര്‍ പരിപാടില്‍ പങ്കെടുത്തു.  

വിജയ യാത്ര കോഴിക്കോട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി മലപ്പുറം ജില്ലയിലേയ്ക്ക് പ്രവേശിച്ചു. ജില്ല അതിര്‍ത്തിയായ ചേളാരിയില്‍ ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.  

 

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.