×
login
ആസാദി കാ അമൃത് മഹോത്സവ്: വിജ്ഞാന ഭാരതി-ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര ഏകദിന സെമിനാര്‍ തിരുവനന്തപുരത്ത്

രാവിലെ 10ന് നടക്കുന്ന ചടങ്ങ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. 'Struggle for Swatantrata and Science: Role of Vikram Sarabhai' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. വി.എന്‍. സഞ്ജീവന്‍ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം: ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിജ്ഞാന ഭാരതി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് നടത്തുന്ന ഏകദിന സെമിനാര്‍ ആഗസ്റ്റ് 12 തിരുവനന്തപുരം കേരള സ്റ്റേറ്റ് സയന്‍സ് & ടെക്‌നോളജി മ്യൂസിയത്തില്‍ സംഘടിപ്പിക്കും.

രാവിലെ 10ന് നടക്കുന്ന ചടങ്ങ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും.  'Struggle for Swatantrata and Science: Role of Vikram Sarabhai' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. വി.എന്‍. സഞ്ജീവന്‍ അധ്യക്ഷത വഹിക്കും.

തിരവനന്തപുരം എന്‍ഐഐഎസ്ടി യിലെ ഡോ. യു.എസ്. ഹരീഷ് സ്വാഗതം പറയു ചടങ്ങില്‍ വിജ്ഞാന ഭാരതി ദേശീയ സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ ആമുഖ പ്രസംഗം നടത്തും. തിരുവനന്തപുരം ജില്ലയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ഡോ. എസ്. ഉണ്ണികൃഷ്ണന്‍നായര്‍ (ഡയറക്ടര്‍. വി.എസ്. എസ്.സി), ഡോ. സാം. ഡി. ദേവ് (ഡയറക്ടര്‍, ഐ.എസ്.എസ്.ടി.), പ്രൊഫ. ജെ.എന്‍. മൂര്‍ത്തി (ഡയറക്ടര്‍, ഐ.ഐ.എസ്.ഇ.ആര്‍) എന്നിവര്‍ ആശംസ കളര്‍പ്പിച്ച് സംസാരിക്കും.


വിജ്ഞാന ഭാരതി സംഘടിപ്പിക്കു ദേശീയ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ വിദ്യാര്‍ത്ഥി വിഗ്യാന്‍ മന്ഥന്റെ ബ്രോഷര്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പ്രൊഫ. ജെ.എന്‍. മൂര്‍ത്തിക്ക് നല്‍കി പ്രകാശനം ചെയ്യും. 11 മണി മുതല്‍ വിദ്യാര്‍ത്ഥികളുമായി സംവാദം, അതിന് ശേഷം ബഹിരാകാശ ശാസ്ത്ര മേഖലയിലെ പ്രമുഖരുടെ വിഷയാവതരണം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടെക്‌നിക്കല്‍ സെഷന്‍ എന്നിവയും ഉണ്ടാകും.

ലൈഫ്, വര്‍ക്ക് ആന്ധ് വിഷന്‍ ഓഫ് വിക്രം സാരാഭായി എന്ന വിഷയത്തില്‍ ഷിജു ചന്ദ്രന്‍ (ഗ്രൂപ്പ് ഡയറക്ടര്‍, ടിഡിഎംജി, വി.എസ്.എസ്.സി), ഭാരത ബഹിരാകാശ പദ്ധതി: നാഴിക കല്ലും ഭാവി ലക്ഷ്യങ്ങളും എന്ന വിഷയത്തില്‍ യു. ശ്രീരേഖ (ഗ്രൂപ്പ് മേധാവി, പിപിഇജി, വി.എസ്.എസ്.സി) എന്നിവര്‍ സംസാരിക്കും.

വൈകുന്നേരം നാല് മണിക്ക് നടക്കു സമാപന ചടങ്ങില്‍ വിജ്ഞാന ഭാരതി ദേശീയ സെക്രട്ടറി പി.എ. വിവേകാനന്ദ പൈ അധ്യക്ഷത വഹിക്കും. സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. 
പരിപാടി ഓണ്‍ലൈനില്‍ വീക്ഷിയ്ക്കുന്നതിനുള്ള ലിങ്ക് https://fb.me/e/2dgDkJ5D5?ti=wa

    comment

    LATEST NEWS


    'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


    അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


    കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


    പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


    അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


    ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.