×
login
ശ്രീ രാമനവമി രഥ യാത്രയ്ക്ക് എറണാകുളം ജില്ലയില്‍ ഭക്തിസാന്ദ്രമായ വരവേല്‍പ്പ്

നീലകണ്ഠ ഗുരുപാദര്‍ ചേങ്കോട്ടുകോണം രാമദാസാശ്രമത്തില്‍ 1920ല്‍ ശ്രീ രാമനവമി മഹോത്സവത്തിന് തുടക്കം കുറിച്ചു. ഗുരുപാദരുടെ അനുഗ്രഹശിസ്സുകളോടെ സ്വാമി സത്യാനന്ദ സരസ്വതി 32 വര്‍ഷം മുന്‍പ് ലോകം ഒരു കുടുംബം എന്ന സന്ദേശം വിളംബരം ചെയ്തു കൊണ്ട് വിശ്വശാന്തി മന്ത്രവുമായിട്ടാണ് ശ്രീ രാമനവമി രഥയാത്രയ്ക്ക് തുടക്കം കുറിച്ചത്.

കൊച്ചി: തിരുവനന്തപുരം ചേങ്കോട്ടുകോണംശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും എട്ടാം തീയതി തുടക്കം കുറിച്ച ശ്രീരാമ നവമി രഥയാത്രയുടെ മുപ്പത്തിമൂന്നാമത് വര്‍ഷത്തെ പരിക്രമണം എറണാകുളം ജില്ലയില്‍ പ്രയാണം തുടങ്ങി.

നീലകണ്ഠ ഗുരുപാദര്‍ ചേങ്കോട്ടുകോണം രാമദാസാശ്രമത്തില്‍ 1920ല്‍ ശ്രീ രാമനവമി മഹോത്സവത്തിന് തുടക്കം കുറിച്ചു. ഗുരുപാദരുടെ അനുഗ്രഹശിസ്സുകളോടെ സ്വാമി സത്യാനന്ദ സരസ്വതി 32 വര്‍ഷം മുന്‍പ് ലോകം ഒരു കുടുംബം എന്ന സന്ദേശം വിളംബരം ചെയ്തു കൊണ്ട് വിശ്വശാന്തി മന്ത്രവുമായിട്ടാണ് ശ്രീ രാമനവമി രഥയാത്രയ്ക്ക് തുടക്കം കുറിച്ചത്.


ഇത്തവണത്തെ രഥ യാത്ര മാര്‍ച്ച് എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര തന്ത്രി ഗോവിന്ദ അഡിഗ പകര്‍ന്നു നല്‍കിയ ഭദ്രദീപം ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഏറ്റുവാങ്ങി ശ്രീരാമ നവമി  രഥത്തില്‍ പ്രതിഷ്ഠിച്ചതോടെയാണ് പ്രയാണം ആരംഭിച്ചത്. രഥയാത്ര ദക്ഷിണ കര്‍ണാടകത്തിലൂടെ കേരളത്തില്‍ പ്രവേശിച്ച് ഭക്തരുടെ രാമമന്ത്ര ധ്വനി യുണര്‍ന്ന സ്വീകരണത്തോടെ നഗര ഗ്രാമ മലയോര വീഥികളിലൂടെ ക്ഷേത്ര. ആശ്രമങ്ങളിലൂടെ പരിക്രമണം ചെയ്ത് ഇന്ന് എറണാകുളം ജില്ലയില്‍ പ്രയാണം തുടങ്ങി.

പറവൂര്‍ ചിറ്റട്ടുകര ഭഗവതി ക്ഷേത്രത്തില്‍ വന്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ രാമ രഥത്തെ സ്വീകരിച്ചു. വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രം, പെരുവാരം മഹാദേവ ക്ഷേത്രം, പറവൂര്‍ ടൗണ്‍, മന്നം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മന്നം മാക്കനായി ശിവ ക്ഷേത്രം, ദേവസ്വം നട ചെറായി, പള്ളത്താംകുളങ്ങര, നായരമ്പലം, ഞാറക്കല്‍, എളങ്കുന്ന പുഴ, വൈപ്പിന്‍ ഗോശ്രീ പാലം, എറണാകുളം ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കലൂര്‍ പാട്ടുപുരയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു. യാത്രയിലുടനീളം രഥ യാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥ പാദര്‍ ഭക്തര്‍ക്ക് വിഭൂതി നല്‍കി ആശിര്‍വദിച്ചു.

20ന് രാവിലെ മൂവാറ്റുപുഴയില്‍ നിന്ന് ആരംഭിക്കുന്ന രഥയാത്ര വെള്ളൂര്‍കുന്നം, കിഴക്കേക്കര ശ്രീരാമകൃഷ്ണാശ്രമം, ത്രിപുരത്ത് ക്ഷേത്രം, കാലാബൂര്‍ സിദ്ധന്‍പടി, പോത്താനിക്കാട് ടൗണ്‍, പുന്നമറ്റം, കാവൂര്‍, വണ്ണപ്പുറം, അഞ്ചക്കുളം, കരിമണ്ണൂര്‍, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തൊടുപുഴ, അണ്ണാമല ശിവക്ഷേത്രം കലയന്തനി, ഇളംദേശം, പൂമാല തുടങ്ങിയിടങ്ങളിലെ സ്വീകരണത്തിനുശേഷം വെളിയമറ്റത്ത് സമാപിക്കും.

    comment
    • Tags:

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.