×
login
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രൊഫൈലുകളെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് കളക്ടര്‍.

വയനാട് : വയനാട് ജില്ലാ കളക്ടറുടെ  പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഐഎഎസിന്റെ ചിത്രം ഉപയോഗിച്ച് നിര്‍മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടത്തിയത്. കളക്ടര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒപ്പം ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

കളക്ടറുടെ ചിത്രം ഉപയോഗിച്ച് താന്‍ ഗീത ഐഎസ് ആണെന്നും, അടിയന്തിര യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്, ഫോണ്‍ കോളുകള്‍ എടുക്കാന്‍ സാധിക്കില്ല. ആമസോണ്‍ പേ ഗിഫ്റ്റ് കാര്‍ഡ് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അറിയുമോയെന്നും ചോദിച്ചായിരുന്നു ചാറ്റ്.  ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രൊഫൈലുകളെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

 


 

Facebook Post: https://www.facebook.com/photo/?fbid=386900980267313&set=a.311088997848512

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.