×
login
ബ്രഹ്‌മപുരത്ത് കളക്ടര്‍‍ എന്ന നിലയില്‍ സാധിക്കുന്നതെല്ലാം ചെയ്തു; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം സ്വാഭാവികമാണെന്ന് കളക്ടര്‍ ഡോ. രേണുരാജ്‌

. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കും ശ്രമം. ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.

കല്‍പ്പറ്റ :  ബ്രഹ്‌മപുരത്തെ തീ അണയ്ക്കുന്നതിനായി കളക്ടര്‍ എന്ന നിലയില്‍ സാധിക്കുന്നതെല്ലാം ചെയ്‌തെന്ന് ഡോ. രേണുരാജ്. വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. വ്യാഴാഴ്ച രാവിലെ കളക്ടറേറ്റിലെത്തിയ രേണു രാജിനെ എഡിഎം എന്‍.ഐ.ഷാജുവും ജീവനക്കാരും ചേര്‍ന്നു സ്വീകരിച്ചു. ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തവും വിവാദങ്ങള്‍ക്കുമിടെയാണ് രേണുരാജിനെ എറണാകുളത്തു നിന്നും വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.  

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്ഥലം മാറ്റം സ്വാഭാവികമാണ്. ബ്രഹ്‌മപുരം വിഷയത്തില്‍ സാധിക്കുന്നതെല്ലാം ചെയ്തിരുന്നു. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കും ശ്രമം. ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാകും മുന്‍ഗണന നല്‍കുക. ജനങ്ങളുടെ സഹകരണവും പിന്തുണയും വേണമെന്നും രേണുരാജ് പറഞ്ഞു.

2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് രേണു രാജ്. ആദ്യ ശ്രമത്തില്‍ തന്നെ രണ്ടാം റാങ്ക് നേടിയാണ് രേണുരാജ് സിവില്‍ സര്‍വീസ് നേടിയത്. തുടര്‍ന്ന് തൃശൂര്‍, ദേവികുളം സബ് കളക്ടര്‍, അര്‍ബന്‍ അഫേഴ്സ് വകുപ്പ് ഡയറക്ടര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ എന്നീ ചുമതലകളും അവര്‍ വഹിച്ചിട്ടുണ്ട്.  


 

 

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.