×
login
അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം‍ വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുല്ലപ്പെരിയാറില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമ സഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നും അവിടെ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.  

മുല്ലപ്പെരിയാറില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമ സഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.  

വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതിയാണെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളം-തമിഴ്നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കാനിരിക്കുകയാണ്. കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ കേരളം തമിഴ്നാടിനോട് ആവശ്യപ്പെടും. നിലവിന്‍ 137.55 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.  


അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും, ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിഷയം സുപ്രീം കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

 

 

  comment

  LATEST NEWS


  ജമ്മുകശ്മീര്‍ മണ്ണില്‍ ഭീകരതയ്ക്കിടമില്ല, ചെറുത്ത് നില്‍ക്കും; ആഹ്വാനവുമായി ലഷ്‌കര്‍ ഭീകരരെ പിടികൂടിയ ഗ്രാമീണര്‍


  മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു; ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങി


  അഗ്നിപഥിനെതിരായ കുപ്രചരണങ്ങള്‍ക്ക് അന്ത്യം; വ്യോമസേനയില്‍ റെക്കോര്‍ഡ് അപേക്ഷകര്‍; അഗ്നിവീറാകാന്‍ യുവ തലമുറ


  ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ നിയമവശങ്ങള്‍ പരിശോധിച്ച് സിപിഎം, എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റും ചേരുന്നു


  വരൂ, നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോയെന്ന് നോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി


  നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ആഹ്വാനം;അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.