×
login
ചര്‍ച്ച പരാജയം, പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍; ജൂണ്‍ 7 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം‍ പിന്‍വലിക്കില്ല

തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി ആന്റണി രാജു അറിയിച്ചത്. കൃത്യമായ മറുപടി ഒന്നിനും നല്‍കിയില്ല.

തിരുവനന്തപുരം : അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു.  

തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി ആന്റണി രാജു അറിയിച്ചത്. കൃത്യമായ മറുപടി ഒന്നിനും നല്‍കിയില്ല. അതിനാല്‍ സമരം നടത്തുമെന്ന് കാണിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കിയതായും സമരസമിതി കണ്‍വീനര്‍ ടി. ഗോപിനാഥ് പറഞ്ഞു. 


വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നതില്‍ പ്രായപരിധി കൊണ്ടുവരണം. മിനിമം കണ്‍സഷന്‍ 5 രൂപയാക്കണം, കണ്‍സഷന്‍ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ട് വെക്കുന്നത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.