×
login
ധൂര്‍ത്ത്, പാഴ്‌ചെലവ്; ക്ഷേമ പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങുന്നു, ആഡംബര കാറുകള്‍ക്കും അനാവശ്യകോടതി വ്യവഹാരങ്ങള്‍ക്കും ചെലവിട്ടത് കോടികള്‍

സുപ്രീം കോടതിയില്‍ ലൈഫ് അഴിമതിക്കേസ് സിബിഐ അന്വേഷണം തടയാനുള്ള ഹര്‍ജിയില്‍ വക്കീല്‍ ഫീസായി 60 ലക്ഷത്തോളം കൊടുത്തു. ഗവര്‍ണര്‍ക്കെതിരേയുള്ള നിയമോപദേശത്തിനു മാത്രം 49.90 ലക്ഷം ചെലവായി. സര്‍ക്കാര്‍ പ്രതിയല്ലെന്നു വാദിക്കുന്ന സ്വര്‍ണക്കടത്തു കേസില്‍ കപില്‍ സിബലിന് ഒരു സിറ്റിങ്ങിന് 15.50 ലക്ഷമാണ് ഫീസ്.

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകളടക്കം മുടങ്ങുന്നതിലേക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത്. ആഡംബര കാറുകള്‍ക്കും അനാവശ്യകോടതി വ്യവഹാരങ്ങള്‍ക്കും ചെലവിട്ടത് കോടികള്‍. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ 55 ലക്ഷം ഗുണഭോക്താക്കള്‍ ദുരിതത്തിലായി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും വിദേശ യാത്രകള്‍ക്കു ചെലവാക്കിയത് കോടികളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ തൊഴുത്തു പണിയാന്‍ മാത്രം 45 ലക്ഷം. സര്‍ക്കാരിനെതിരേയുള്ള വിധികളില്‍ അപ്പീലിനും മറ്റുമായി നല്കുന്ന വക്കീല്‍ ഫീസ് തന്നെ വന്‍ തുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഹൈക്കോടതിയില്‍ 19 കേസുകള്‍ വാദിക്കാന്‍ 8.72 കോടിയാണ് കൊടുത്തത്. അഭിഭാഷകരുടെ താമസത്തിനും മറ്റുമായി നാലു ലക്ഷത്തോളം രൂപയും നല്കി. സുപ്രീം കോടതിയിലെ ചെലവിനു പുറമേയാണിത്.  


സുപ്രീം കോടതിയില്‍ ലൈഫ് അഴിമതിക്കേസ് സിബിഐ അന്വേഷണം തടയാനുള്ള ഹര്‍ജിയില്‍ വക്കീല്‍ ഫീസായി 60 ലക്ഷത്തോളം കൊടുത്തു. ഗവര്‍ണര്‍ക്കെതിരേയുള്ള നിയമോപദേശത്തിനു മാത്രം 49.90 ലക്ഷം ചെലവായി. സര്‍ക്കാര്‍ പ്രതിയല്ലെന്നു വാദിക്കുന്ന സ്വര്‍ണക്കടത്തു കേസില്‍ കപില്‍ സിബലിന് ഒരു സിറ്റിങ്ങിന് 15.50 ലക്ഷമാണ് ഫീസ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിമാര്‍ക്കും മറ്റുമായി 18 കാറാണു വാങ്ങിയത്. കൂടാതെ ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് നിരവധി പേരെ പിന്‍വാതിലിലൂടെ താത്കാലികമായി നിയമിച്ചതില്‍ കോടികളാണ് ദൈനംദിന ചെലവിനത്തില്‍ കുത്തനെ കൂടിയത്. പൊതുഭരണ വകുപ്പില്‍ മാത്രം 300 പേരെയാണ് താത്കാലികമായി നിയമിച്ചത്.  

ചെലവുകള്‍ക്കു നിയന്ത്രണമില്ലാതായതോടെ വാര്‍ധക്യകാല, വിധവ, കര്‍ഷകത്തൊഴിലാളി, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഓണം കഴിഞ്ഞു വിതരണം ചെയ്തിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‌കേണ്ട ജിഎസ്ടി വിഹിതവും മുടങ്ങി. നെല്ലു സംഭരണം നിലച്ചു.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.