×
login
ബംഗാളില്‍ അടികിട്ടുന്നത് സംഘപരിവാറിന്; അവര്‍ ഇന്ത്യക്കാരല്ല; വാര്‍ത്ത‍ കൊടുക്കാന്‍ സൗകര്യമില്ല; വേണേല്‍ ചാനല്‍ കണ്ടാല്‍മതിയെന്ന് ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരത്തെ സീനിയര്‍ റിപ്പോര്‍ട്ടറും കോണ്‍ഗ്രസ് നേതാവായ രമണി പി. നായരുടെ മകളുമായ പി.ആര്‍. പ്രവീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളിലെ അക്രമങ്ങള്‍ എന്തുകൊണ്ട് ചാനല്‍ ചര്‍ച്ച ചെയ്യില്ലെന്ന് ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ച യുവതിയോടാണ് പ്രവീണ ഇക്കാര്യം പറഞ്ഞത്

തിരുവനന്തപുരം: ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും അക്രമത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ മനപൂര്‍വ്വമാണ് ഏഷ്യാനെറ്റ് ന്യൂസ് നല്‍കാത്തതെന്ന് ലേഖിക. ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രമണി പി. നായരുടെ മകളാണ് പ്രവീണ.

ബംഗാളില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും സംഘപരിവാര്‍ അനുയായികളാണ്. ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ചാനലിന് മനസില്ലെന്നാണ്‌ ഇവര്‍ വ്യക്തമാക്കിയത്.

ബംഗാളിലെ അക്രമങ്ങള്‍ എന്തുകൊണ്ട് ചാനല്‍ ചര്‍ച്ച ചെയ്യില്ലെന്ന് ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ച യുവതിയോടാണ് പ്രവീണ ഇക്കാര്യം പറഞ്ഞത്.. യാതൊരുവിധ മാന്യതയുമില്ലാതെയാണ് പ്രവീണ സംസാരിച്ചത്.

കോട്ടയത്തുനിന്നും വിളിച്ച യുവതി എന്തുകൊണ്ടാണ് ബംഗാളിലെ അക്രമ സംഭവങ്ങള്‍ ഏഷ്യാനെറ്റ് കൊടുക്കാത്തതെന്നാണ് ചോദിച്ചത്. ഇതിനു പ്രവീണ നല്‍കിയ മറുപടി, ബംഗാളില്‍ വല്ലവനുമായ സംഘിക്കാര്‍ക്ക് അടികൊണ്ടതിന് നമ്മള്‍ ഇവിടെ കിടന്ന് ബഹളം കാണിച്ചിട്ട് കാര്യമില്ലലോ?.

ഈ മറുപടി കേട്ട യുവതി ബംഗാളില്‍ ഉള്ളവരും അടികൊണ്ടവരും ഇന്ത്യക്കാരല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍, ബംഗാളിലുള്ളവര്‍ ഇന്ത്യയിലല്ല, അവര്‍ പാക്കിസ്ഥാനിലെയാണെന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്നും വേണമെങ്കില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ടാല്‍ മതിയെന്നും പ്രവീണ പറയുന്നു

ഈ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.

നേരത്തെ ദല്‍ഹിയില്‍ ജിഹാദികള്‍ നടത്തിയ കലാപത്തിന് വന്‍ തോതില്‍ പ്രചരണം നല്‍കിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാര്‍ത്തകള്‍ നല്‍കി കലാപകാരികള്‍ക്ക് ഏഷ്യാനെറ്റ് വന്‍രീതിയില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് ലേഖകനായ പി.ആര്‍ സുനില്‍ ഇതിനിടെ കലാപം ആളിക്കത്തിക്കാന്‍ ഹൈന്ദവര്‍ മുസ്ലീംപള്ളി തകര്‍ത്തെന്ന വ്യാജവാര്‍ത്ത ചാനലില്‍ കൂടി നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വ്യാജവാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ചാനല്‍ മനേജ്‌മെന്റ് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് രണ്ടാമത് സംപ്രേക്ഷണം തുടങ്ങിയത്.

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.