വിനയന്‍റെ ഡ്രാക്കുള എന്ന ചിത്രത്തില്‍ ഡ്രാക്കുളയായി വേഷമിട്ടാണ് തുടക്കത്തില്‍ ശ്രദ്ധേയനായതെങ്കിലും പിന്നീട് തെലുങ്കിലും മറ്റ് ഭാഷകളിലും ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത് അറിയപ്പെടുന്ന വില്ലനായി മാറിയ നടനാണ് ഡ്രാക്കുള സുധീര്‍. ആപ്പിള്‍ പോലും നാല് തവണ കഴുകിയതിന് ശേഷം കഴിക്കുന്ന നടനാണ് ഡ്രാക്കുള സുധീര്‍. തന്‍റെ ബോഡിയാണ് തന്‍റെ ഏറ്റവും വലിയ അസറ്റ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സുധീര്‍. പക്ഷെ അദ്ദേഹത്തിനും ക്യാന്‍സര്‍ വന്നു. വന്‍കുടലിലെ (കോളന്‍) ക്യാന്‍സര്‍.
കൊച്ചി:വിനയന്‍റെ ഡ്രാക്കുള എന്ന ചിത്രത്തില്‍ ഡ്രാക്കുളയായി വേഷമിട്ടാണ് തുടക്കത്തില്‍ ശ്രദ്ധേയനായതെങ്കിലും പിന്നീട് തെലുങ്കിലും മറ്റ് ഭാഷകളിലും ഒട്ടേറെ ചിത്രങ്ങള്‍ ചെയ്ത് അറിയപ്പെടുന്ന വില്ലനായി മാറിയ നടനാണ് ഡ്രാക്കുള സുധീര്‍. ആപ്പിള്‍ പോലും നാല് തവണ കഴുകിയതിന് ശേഷം കഴിക്കുന്ന നടനാണ് ഡ്രാക്കുള സുധീര്‍. തന്‍റെ ബോഡിയാണ് തന്‍റെ ഏറ്റവും വലിയ അസറ്റ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സുധീര്‍ കരമന. പക്ഷെ അദ്ദേഹത്തിനും ക്യാന്‍സര്‍ വന്നു. വന്‍കുടലിലെ (കോളന്‍) ക്യാന്‍സര്‍.
ഉടനെ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ നാഗാര്‍ജുനയുടെ സഹോദരന്‍റെ ചിത്രം ചെയ്തേ സര്‍ജറി വേണ്ടൂ എന്ന പിടിവാശിയിലായിരുന്നു സുധീര്‍. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി അമൃത ആശുപത്രിയില്‍ ചെന്നു. അവിടെ ഡോ. സുധീറാണ്. വിദഗ്ധനായ സര്‍ജന്‍. തെലുങ്ക് സിനിമയില്‍ ഡേറ്റ് കൊടുത്തതിനാല്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ നാളെത്തന്നെ സര്‍ജറി ചെയ്യാമെന്നായി ഡോക്ടര്‍. 11ന് സര്‍ജറി. 17 തീയതി വീട്ടില്‍ പോയപ്പോള്‍ സ്റ്റിച്ചെല്ലാം എടുത്തുമാറ്റി.18ാം തിയതി ജിമ്മില്‍ പോയി. പിന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയി. എംജി ശ്രീകുമാറുമായുള്ള അഭിമുഖത്തിലാണ് ഡ്രാക്കുള സുധീര്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. അതിനിടയില്‍ പിന്നെ സുരേഷ് ഗോപിയെക്കുറിച്ചായി സംസാരം.
ഞാന്‍ ഹോസ്പിറ്റര്‍ കിടക്കയാണ്. മിസിസ് ചൗധരി അങ്ങിനെ പലരും വന്നു. ഒരു പാട് പേര് വന്നു സഹായം ചെയ്യുന്നുണ്ട്. പക്ഷെ അതിനിടയിലാണ് സുരേഷ് ഗോപി എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്ന് ആശുപത്രി അധികൃതരോട് പ്രത്യേകം പറഞ്ഞ കാര്യം ഡ്രാക്കുള സുധീര്‍ അറിയുന്നത്. 'അവന് എല്ലാ സഹായങ്ങളും ചെയ്യണം. സാമ്പത്തികമായി അവനോട് ഒന്നും ചോദിക്കരുത്'- എന്നാണ് സുരേഷ് ഗോപി ആശുപത്രിയധികൃതരോട് പറഞ്ഞിരുന്നത്. സുധീര്‍ പറയുന്നു: "സുരേഷേട്ടനും ഞാനും തമ്മില്‍ അധികം ചിത്രങ്ങള്‍ അഭിനയിച്ചിട്ടില്ല. മൂന്ന് ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ളൂ- മഹാത്മ, രജപുത്രന്‍, പിനനെ കന്യാകുമാരി എക്സ് പ്രസ് എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍. വാസ്തവത്തില്‍ ഞാന്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത് ദിലീപേട്ടന്‍റെയും മമ്മൂക്കയുടെയും കൂടെയാണ്. സുരേഷ് ഗോപിയുമായി അങ്ങിനെ അടുത്ത ബന്ധമില്ല. അദ്ദേഹത്തിന്‍റെ നമ്പര്‍ കയ്യിലില്ല. എന്നിട്ടും ഇങ്ങിനെ ഒരാള്‍ രോഗിയായി കിടക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ആശുപത്രിയില്‍ വിളിച്ച് എല്ലാം ചെയ്തു. സുരേഷ് ഗോപി തന്നെയാണോ വിളിച്ചത് എന്ന് ഞാന്‍ ഡോക്ടറോട് ചോദിച്ചു. അതെ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാനുമായി യാതൊരു ബന്ധവുമില്ല. ഫോണില്‍ സംസാരിച്ചിട്ടില്ല. എന്നിട്ടും ഇദ്ദേഹത്തിന് എല്ലാ ഹെല്‍പും ചെയ്യണം എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞിരിക്കുന്നു. ഈ സുരേഷ് ഗോപി എന്തു മനുഷ്യനാണെന്ന് പിടികിട്ടുന്നില്ല." - ഡ്രാക്കുള സുധീര്‍ പറയുന്നു.
"പിന്നീട് അമ്മയുടെ യോഗത്തില്‍ വെച്ച് സുരേഷ് ഗോപിയെ കണ്ടു. അദ്ദേഹത്തെ കണ്ട് താങ്ക്സ് പറയാമെന്ന് വെച്ച് ചെന്നപ്പോള്‍ സുരേഷ് ഗോപി എന്നെ മൈന്‍ഡ് ചെയ്യാതെ പോയി. ഒരു താങ്ക്സ് പോലും പറയാന്‍ സമ്മതിക്കാതെ എന്‍റെ നേര്‍ക്ക് പോലും നോക്കാതെ ട്വിസ്റ്റ് ചെയ്ത് ട്വിസ്റ്റ് ചെയ്ത് അദ്ദേഹം പോയി. "- ഡ്രാക്കുള സുധീര്‍ പറഞ്ഞു.
"അമ്മയുടെ മീറ്റിങ്ങില്‍ ഞാന്‍ സുരേഷ് ഗോപി ചെയ്ത കാര്യങ്ങളെല്ലാം പരസ്യമായി പറയാമെന്ന് കരുതിയതാണ്. എന്നാല്‍ അതിനിടയില്‍ സുരേഷ് ഗോപി ചെയ്ത സഹായങ്ങള്‍ പറഞ്ഞ് സ്ഫടികം ജോര്‍ജ്ജേട്ടന്‍ പൊട്ടിക്കരഞ്ഞപ്പോള്‍ പിന്നെ ഞാന്‍ അത് വേണ്ടെന്ന് വെച്ചു. ഒരാള്‍ പോലും സുരേഷ് ഗോപിയെക്കുറിച്ച് എതിരായി പറഞ്ഞുകേട്ടിട്ടില്ല. രാഷ്ട്രീയമായി എതിര്‍പ്പുണ്ടായിട്ടുകൂടി മമ്മൂട്ടി പോലും സുരേഷ് ഗോപിയുടെ നന്മയെക്കുറിച്ചല്ലാതെ പറഞ്ഞിട്ടില്ല. "- ഡ്രാക്കുള സുധീര്‍ അഭിപ്രായപ്പെട്ടു.
'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി
മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ
വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു