മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്, കരുണാകരന്, വി എസ്, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരൊക്കെ പാന്റിട്ടിരിക്കുന്ന ചിത്രങ്ങള്‍ കാട്ടിയാണ് സൈബര്‍ സഖാക്കളുടെ മറുപടി.
വിദേശത്തു പോകുമ്പോള്‍ പാന്റ് ഇടണോ. രാഷ്ട്രീയ നേതാവ് പാന്റ്സിട്ടാല്‍ എന്താണു പ്രശ്നം. കേരളത്തിലെ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ് പാന്റിടീല്
പാന്റ് ധരിച്ച് ഷര്‍ട്ട് ഇന്സേര്ട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ദുബായിയില്‍ വന്നിറങ്ങിയതിനെ ട്രോളുകയാണ് എല്ലാവരും. 'ഓരോ രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ സംസ്ക്കാരത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ അല്ലേ ഉപയോഗിക്കാന്‍ പറ്റൂ. അല്ലാതെ കോരന്റെ മകനാണെന്നും പറഞ്ഞ് ഒരു കൈലിയും, ഒരു മുണ്ടും, ഒരു തോര്‍ത്തും, തോളേല് ഇട്ടോണ്ട് പോകാന്‍ പറ്റുമോ?'. 'ഫോട്ടൊ കണ്ടപ്പോള്‍ ആദ്യം കരുതി ജോ ബൈഡനും കമലാഹാരിസും ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്ന്' തുടങ്ങി നിരവധി കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.
കെ റയില്‍ പ്രതിഷേധ സമരത്തില്‍ സിപിഎമ്മുകാരുടെ തല്ലുവാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എത്തിയത് പാന്റിട്ടാണ്.സമരത്തിലേക്ക് 'വേഷം മാറി' വന്നതാണെന്നു പറഞ്ഞ് സിപിഎം നേതാക്കളായ എം.വി.ജയരാജനും പി.ജയരാജനും ആക്ഷേപിച്ചിരുന്നു. പിണറായി പാന്റിട്ടപ്പോള്‍ ഇതും കുത്തിപ്പൊക്കുന്നുണ്ട്.
മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്, കരുണാകരന്, വി എസ്, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരൊക്കെ പാന്റിട്ടിരിക്കുന്ന ചിത്രങ്ങള്‍ കാട്ടിയാണ് സൈബര്‍ സഖാക്കളുടെ മറുപടി. അവരൊക്കെ വിദേശയാത്ര നടത്തിയപ്പോള്‍ പാന്റ് ധരിച്ചിരുന്നു. പല രാഷ്ട്രീയക്കാരും മുണ്ടിനു പകരം പാന്റസ് ധരിച്ചിട്ടുണ്ട്. പാന്റ്സ് ധരിക്കുന്ന കാര്യത്തില്‍ പ്രായമോ പാര്‍ട്ടിയോ ഒന്നും രാഷ്ട്രീയക്കാര്‍ക്ക് വിഷയമായിട്ടുമില്ല..എ കെ ആന്റണി സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുമ്പോളാണ് പാന്റും സൂട്ടും ഇട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇ കെ നായനാര്‍ക്കൊപ്പം വത്തിക്കാനില്‍ പോപ്പിനെകാണാന്‍ പിണറായി എത്തിയത് പാന്റും സൂട്ടും മാത്രമല്ല കോട്ടും ധരിച്ചാണ്.
വിദേശയാത്രയക്ക് പാന്റ് നിര്‍ബന്ധമില്ല എന്ന വാദിക്കുന്നവരും ഉണ്ട്. കുമ്മനം രാജശേഖരന്റെ അമേരിക്കന്‍ യാത്രാ ചിത്രങ്ങളാണ് ഉദാഹരണമായി കാണിക്കുന്നത്് കാലിഫോര്‍ണിയില്‍ ഗൂഗിള്‍ ആസ്ഥാനത്തും സാന്‍ഫ്രാന്‍സിസ് കോയില്‍ ഗോള്‍ഡന്‍ ബ്രിഡ്ജിലും കുമ്മനം മുണ്ടുടുത്ത് നില്ക്കുന്ന ചിത്രം. അമേരിക്കയിലും ആസ്ട്രലിയയിലും യു എ ഇ യിലും മുണ്ടും ഷര്‍ട്ടുമായിരുന്നു കുമ്മനത്തിനു വേഷം. മിസോറാം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ പരിശോധിച്ചതും മുണ്ടുടുത്ത്,
കേരളത്തിന്റെ മുണ്ടു മോശമൊന്നുമല്ല. പാന്റിട്ടതിന് ആരേയും മോശമാക്കുകയും വേണ്ട. ആരും മിഠുക്കരാകുകയും ഇല്ല. മുണ്ട് പാവപ്പെട്ടവന്റെതും പാന്റ് പണക്കാരുടെയും എന്നുമില്ല. സിപിഎം സമ്മേളനങ്ങളില്‍ വളണ്ടിയര്‍ മാര്‍ച്ച് സ്ത്രീകള്‍ അടക്കം പാന്റിലല്ലേ.
''കുമ്മനം വന്ന സമയമല്ല ഇപ്പോള്‍ അമേരിക്കയില്‍. പൂജ്യത്തിന് താഴെയാണ് തണുപ്പ്. ഇപ്പോ പാന്റിട്ടില്ലേല് ഫ്രോസ്റ്റ് ബൈറ്റ് (ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം) വരും. പാന്റ് മാത്രമല്ല അതിന്നടിയില് പാന്റ് പോലെയുള്ള തെര്‍മ്മലും വേണം'' പിണറായിയും ഭാര്യ കമലയും 'പുതിയ ലുക്കില്‍' നടക്കുന്നതിന് ന്യായവും പറയാനുണ്ട്.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന