×
login
രാസ ലഹരിക്ക് അടിമകളായത് ഏത് എസ് പിയുടെ മക്കള്‍; ചര്‍ച്ചയായി പോലീസ് കമ്മിഷണറുടെ പ്രസ്താവന

സംസ്ഥാനത്ത് കഞ്ചാവ്, മാരക രാസ ലഹരി, എംഡിഎംഎ എന്നിവയുടെ ഉപയോഗം വര്‍ധിക്കുകയാണ്. അത് പോലീസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു. അക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം

കൊച്ചി: സമൂഹത്തിലെ ലഹരി വ്യാപനം തടയാന്‍ ചുമതലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ വരെ രാസ ലഹരിക്ക് അടിമകളാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്റെ പരസ്യ പ്രസ്താവന ചര്‍ച്ചയാകുന്നു. . 'എല്ലാ റാങ്കിലെയും പല പോലീസ് ഉദ്യോഗസ്ഥരുടെയും മക്കള്‍ ലഹരി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു എസ്പിയുടെ രണ്ടു മക്കളും രാസ ലഹരിക്ക് അടിമകളായിക്കഴിഞ്ഞു. ആ കുടുംബം തന്നെ പ്രതിസന്ധിയിലാണ്.'  എന്നായിരുന്നു അങ്കമാലിയില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ കമ്മിഷണര്‍ തുറന്നു പറഞ്ഞത്്.

സംസ്ഥാനത്ത് കഞ്ചാവ്, മാരക രാസ ലഹരി, എംഡിഎംഎ എന്നിവയുടെ ഉപയോഗം വര്‍ധിക്കുകയാണ്. അത് പോലീസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു. അക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.  

ദേശീയ ശരാശരിയെക്കാള്‍ കുറവാണ് കേരളത്തിലെ മയക്കുമരുന്ന് ഉപയോഗം. അതിനാല്‍ വളരെ വലിയ പ്രശ്നമാണെന്ന് പറയാനാകില്ലെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കാരണം, ഉപയോഗം അതിവേഗം പടരുകയാണ്.  


തിരുവനന്തപുരത്ത് നമ്മുടെ സഹപ്രവര്‍ത്തകന്റെ കുട്ടി പോലും ലഹരിക്കടിമയായി കൊല്ലപ്പെട്ടു. പോലീസുകാരുടെ ക്വാര്‍ട്ടേഴ്‌സില്‍ത്തന്നെ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ണു തുറന്നു പരിശോധിക്കണം. ഇത്തരം നിരവധി കേസുകളുണ്ടാകുന്നുണ്ട്. ഒരു എസ്പിയുടെ രണ്ടാണ്‍കുട്ടികളും ലഹരിയുടെ പിടിയിലായത് സഹിക്കാനാകാത്തതാണ്. ഇത് വളരെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്, സേതുരാമന്‍ കൂട്ടിച്ചേര്‍ത്തു.  

കൊച്ചി കമ്മിഷണറായി ചാര്‍ജെടുത്ത ശേഷം ലഹരിക്കെതിരേ കടുത്ത നടപടികളെടുത്തു വരികയാണ് കെ. സേതുരാമന്‍. പലരും മടിച്ചുനിന്ന, സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരി പരിശോധന നടത്താനുള്ള ധീരമായ നിലപാടെടുത്തും ഇദ്ദേഹമാണ്‌

 

    comment

    LATEST NEWS


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.