×
login
10കോടിയുടെ വിഷുബമ്പര്‍ ടിക്കറ്റുമായെത്തിയ തമിഴ്നാട്ടുകാരില്‍ നിന്നും ലോട്ടറി വകുപ്പ് ടിക്കറ്റ് ‍സ്വീകരിക്കാത്തതിന് കാരണങ്ങള്‍ ഇവ...

വിഷു ബമ്പര്‍ അടിച്ച കന്യാകുമാരി‍ സ്വദേശികളായ ഡോ. പ്രദീപിന്‍റെയും രമേശിന്‍റെയും കയ്യില്‍ നിന്നും ലോട്ടറി ഡയറക്ടറേറ്റ് ടിക്കറ്റ് വാങ്ങാന്‍ തയ്യാറായില്ല. കാരണം നിയമത്തിന്‍റെ കുരുക്ക് തന്നെ. പുറം സംസ്ഥാനത്ത് നിന്നുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉയര്‍ത്തുമ്പോള്‍ ടിക്കറ്റ് മാത്രം ഉണ്ടായാല്‍ പോര.

തിരുവനന്തപുരം:10 കോടി വിഷുബംപര്‍ ഫലം പുറത്തുവന്ന് പത്താം ദിവസമാണ് ഭാഗ്യശാലികളായ തമിഴ്നാട്ടുകാര്‍ ടിക്കറ്റുമായി തലസ്ഥാനത്തെത്തിയത്. കന്യാകുമാരി സ്വദേശികളായ ഡോ. എം. പ്രദീപ് കുമാര്‍, എന്‍. രമേഷ് എന്നിവര്‍  തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ബന്ധുവിനെ സ്വീകരിക്കാനെത്തിയപ്പോഴാണ് എച്ച് ബി 727990 എന്ന വിഷു ബമ്പര്‍ ടിക്കറ്റെടുത്തത്.  

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ടിക്കറ്റ് വില്‍ക്കുന്ന ദമ്പതികളായ രംഗന്‍, ഭാര്യ ജസീന്ത എന്നിവര്‍ വിറ്റ ടിക്കറ്റിനായിരുന്നു ഭാഗ്യമെങ്കിലും ഭാഗ്യശാലികള്‍ കാണാമറയത്തായിരുന്നു. ജസീന്തയും രംഗനും പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്‍ററില്‍ നിന്നാണ് ഈ ടിക്കറ്റുകള്‍ വാങ്ങിയത്. പിന്നീട് 10ാം ദിവസമാണ് ഭാഗ്യശാലികളായ കന്യാകുമാരി സ്വദേശികള്‍ തിരുവനന്തപുരത്തെ ലോട്ടറിവകുപ്പില്‍ ടിക്കറ്റുമായി എത്തിയത്. 

എന്നാല്‍ ലോട്ടറി ഡയറക്ടറേറ്റ് ഈ ടിക്കറ്റ് വാങ്ങാന്‍ തയ്യാറായില്ല. കാരണം നിയമത്തിന്‍റെ കുരുക്ക് തന്നെ. പുറം സംസ്ഥാനത്ത് നിന്നുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉയര്‍ത്തുമ്പോള്‍ ടിക്കറ്റ് മാത്രം ഉണ്ടായാല്‍ പോര. അവര്‍ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കും ഒപ്പം നോട്ടറിയുടെ ഒപ്പും പേരും സീരും ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്പും പതിപ്പിച്ചിരിക്കണം. ഇതൊന്നും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.  

ഈ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം കേരളത്തില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിച്ചുള്ള കത്തോ അതല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ ഹാജരാക്കണം.  ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ഹാജരാക്കണം.എന്തായാലും അടുത്ത ദിവസം ഡോക്ടറും സുഹൃത്തും ഈ നോട്ടറി രേഖകള്‍ ഹാജരാക്കും. ഭാഗ്യശാലികളായ ഡോക്ടര്‍ക്കും കുട്ടൂകാരനും നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപ സമ്മാനത്തുകയായി കിട്ടും.  

എന്നും ഭാഗ്യം പങ്കുവെച്ചിരുന്ന കൂട്ടുകാര്‍  


ഒന്നിട്ട് ലോട്ടറി ടിക്കറ്റ് എടുക്കുക ഡോ. പ്രദീപിന്‍റെയും രമേശന്‍റെയും പതിവായിരുന്നു. സമ്മാനം കിട്ടിയാല്‍ പാതിയായി വീതിച്ചെടുക്കും. വിഷു ബമ്പര്‍ തുകയില്‍ നിന്നും ചാരിറ്റിക്ക് നല്‍കാന്‍ പണമില്ലെന്ന് ഡോ. പ്രദീപും രമേശനും പറയുന്നു. വീട്ടില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതു കഴിഞ്ഞാല്‍ ഒന്നും ബാക്കി കയ്യിലുണ്ടാവില്ല എന്ന് ഡോക്ടര്‍ പ്രദീപ് പറയുന്നു.  

 

 

 

 

    comment

    LATEST NEWS


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


    നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു


    മാനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍; സൂറത്ത് കോടതിയുടെ വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര് എന്ന വിവാദ പരാമര്‍ശത്തില്‍


    കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗി അക്രമാസക്തനായി; പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.