×
login
കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തി; സംഭവം നടന്നത് വനംവകുപ്പ് ഓഫീസിന്റെ തൊട്ടടുത്ത്; നാണക്കേട് ഭയന്ന് വിവരങ്ങള്‍ പൂഴ്ത്തി

തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചിന് കീഴിലെ സെന്‍ട്രല്‍ നഴ്‌സറിക്ക് സമീപം കാട്ടുപോത്തിന്റെ അവഷിഷ്ടങ്ങള്‍ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറടക്കം എത്തി നടത്തിയ വിശദമായ പരിശോധനയില്‍ ആണ് വേട്ടയാടല്‍ സ്ഥീരീകരിച്ചത്. 1200ല്‍ അധികം കിലോ ഗ്രാം ഭാരമുള്ള കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തിയതായി സ്ഥിരീകരിച്ചത്. എന്നാല്‍ വെടിവച്ച മെറ്റല്‍ കണ്ടെത്താനായിട്ടില്ല.

മൂന്നാര്‍: അടിമാലിക്ക് പിന്നാലെ ഓള്‍ഡ് ദേവികുളത്തിന് സമീപം കൂറ്റന്‍ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തി. മൂക്കിന് താഴെയുണ്ടായ സംഭവത്തില്‍ നാണക്കേട് ഭയന്ന് യഥാസമയത്ത് വിവരങ്ങള്‍ പുറത്ത് വിടാതെ വനംവകുപ്പിന്റെ ഒളിച്ചുകളി.  

തിങ്കളാഴ്ച വൈകിട്ടാണ് ദേവികുളം റേഞ്ചിന് കീഴിലെ സെന്‍ട്രല്‍ നഴ്‌സറിക്ക് സമീപം കാട്ടുപോത്തിന്റെ അവഷിഷ്ടങ്ങള്‍ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടറടക്കം എത്തി നടത്തിയ വിശദമായ പരിശോധനയില്‍ ആണ് വേട്ടയാടല്‍ സ്ഥീരീകരിച്ചത്. 1200ല്‍ അധികം കിലോ ഗ്രാം ഭാരമുള്ള കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തിയതായി സ്ഥിരീകരിച്ചത്. എന്നാല്‍ വെടിവച്ച മെറ്റല്‍ കണ്ടെത്താനായിട്ടില്ല.  


അതേ സമയം റോഡരികില്‍ നിന്നാണ് കാട്ടുപോത്തിന്റെ തലയും എല്ലും തോലും മടങ്ങുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തലങ്ങും വിലങ്ങും പായുന്ന ഇവിടെ നിന്ന് എങ്ങനെയാണ് വേട്ടയാടി ഇറച്ചി മുറിച്ച് കടത്തിയതെന്നത് വനംവകുപ്പിനെയും ആശ്ചര്യപ്പെടുത്തുന്നു. മൂന്നാര്‍ ഡിഎഫ്ഒ ഓഫീസില്‍ നിന്ന് ഒരു കി.മീ. മാത്രം അകലെയാണ് ഈ സ്ഥലം. വേട്ടയാടിയ ശേഷം തലച്ചുമടായി കടത്തിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്.  

മേഖലയിലെ ഉദ്യോഗസ്ഥര്‍ അറിയാതെ ഇവിടെ വേട്ട നടക്കില്ലെന്നാണ് ഉയരുന്ന ആക്ഷേപം. വനംവകുപ്പിന് നാണക്കേടായി മാറിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാണ്. ഇതിനായി മൂന്നാര്‍ ഡിഎഫ്ഒ പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മുറിച്ചെടുത്ത ഇറച്ചി എങ്ങനെ ഇവിടെ നിന്ന് കടത്തിയെന്നതും എവിടെയെല്ലാം എത്തിച്ച് വില്‍പ്പന നടത്തിയെന്നതും പരിശോധിച്ച് വരികയാണ്. ഈ സംഭവത്തോടെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് വലിയൊരു വേട്ടസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായുള്ള സ്ഥിരീകരണം കൂടിയാണ്.  

ഫെബ്രുവരി 15ന് അടിമാലി റേഞ്ചില്‍ ഉള്‍പ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേര്‍ന്ന്് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. പിന്നീടാണ് കെണിവച്ച് പിടിച്ച ശേഷം വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ച് കടത്തിയതാണെന്ന് കണ്ടെത്തിയത്. ഈ കേസില്‍ 15 ഓളം പ്രതികള്‍ പിടിയിലായിരുന്നു.

  comment

  LATEST NEWS


  തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ


  വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.