×
login
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു

സര്‍ക്കാര്‍ ആശൂപത്രിയായ ജനറല്‍ ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്ക് രോഗിയില്‍ നിന്നും മര്‍ദ്ദനം. ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ സി.എം. ശോഭയെയാണ് രോഗിയായ വസീര്‍ മര്‍ദ്ദിച്ചത്.

തിരുവനന്തപുരം: സര്‍ക്കാര്‍ ആശൂപത്രിയായ ജനറല്‍ ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്ക് രോഗിയില്‍ നിന്നും മര്‍ദ്ദനം. ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഡോ. സി.എം. ശോഭയെയാണ് രോഗിയായ വസീര്‍ മര്‍ദ്ദിച്ചത്.  

തലയ്ക്ക് അടിക്കാനൊരുങ്ങിയപ്പോള്‍ അത് തടയാന്‍ ശ്രമിച്ചതിനിടയില്‍ കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പ്രതി വസീറിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.  


സര്‍ജറി ഒപി വിഭാഗത്തില്‍ വൃക്കയിലെ കല്ലിന് ചികിത്സ തേടി എത്തിയതാണ് വസീര്‍. രോഗവിവരങ്ങള്‍ തിരക്കുന്നതിനിടയില്‍ പ്രകോപിതനായി ഡോക്ടറെ അടിയ്ക്കുകയായിരുന്നു. തലയ്ക്ക് നേരെ കയ്യോങ്ങിയപ്പോള്‍ കൈകൊണ്ട് തടയാന്‍ ശ്രമിച്ചതോടെയാണ് കൈക്ക് പരിക്കേറ്റത്.  

ഡ്യൂട്ടിസമയം കഴിഞ്ഞും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് വിതുമ്പിക്കൊണ്ട് ഡോക്ടര്‍ ശോഭ പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞിട്ടും ജോലി ചെയ്യുന്നതിനിടയിലാണ് ഡോ.ശോഭയ്ക്ക് നേരെ ആക്രമണമുണ്ടായത്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.