×
login
കാണാതായ വ്യവസായിയുടെ മൃതദേഹം ട്രോളി ബാഗുകളിലാക്കിയ നിലയില്‍ അട്ടപ്പാടി‍ ചുരത്തില്‍ നിന്ന് കണ്ടെത്തി; മൃതദേഹാവശിഷ്ടങ്ങള്‍ക്ക് 7 ദിവസത്തെ പഴക്കം

ചെന്നൈയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരെ ചെന്നൈയില്‍ നിന്നും ഇന്ന് രാത്രിയോടെ കേരളത്തിലെത്തിക്കും. സിദ്ദിഖിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

കോഴിക്കോട് : തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തി. അട്ടപ്പാടി ചുരം ഒമ്പതാം വളവില്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലും അരുവിയിലുമായാണ് ബാഗുകള്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍. തുടര്‍ന്ന് വിദഗ്ധ സംഘമെത്തി നടത്തിയ പരിശോധനയിലാണ്  മൃതദേഹം കണ്ടെത്തിയത്.  

മൃതദേഹാവശിഷ്ടങ്ങള്‍ക്ക് ഏഴ് ദിവസത്തെ പഴക്കമുള്ളതായാണ് വിലയിരുത്തല്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. മലയുടെ മുകളില്‍ നിന്നും വലിച്ചെറിഞ്ഞതിനാല്‍ ട്രോളി ബാഗ് പല സ്ഥലങ്ങളിലും പൊട്ടുകയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തേയ്ക്ക് വന്ന നിലയിലുമായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.  

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ എഴൂര്‍ മേച്ചേരി വീട്ടില്‍ ബീരാന്റെ മകന്‍ സിദ്ദിഖാണ് (58) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫര്‍ഹാന (18) എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ചെന്നൈയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരെ ചെന്നൈയില്‍ നിന്നും ഇന്ന് രാത്രിയോടെ കേരളത്തിലെത്തിക്കും. സിദ്ദിഖിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.  

ഫര്‍ഹാനയുടെ സഹോദരന്‍ ഷുക്കൂറിനും കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തി പോലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്. ഇയാള്‍ വീട്ടില്‍ നിന്നും ട്രോളി ബാഗുമായി പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൂവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.  

ചോദ്യം ചെയ്യലില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തുകയും അട്ടപ്പാടി ചുരത്തില്‍നിന്ന് ബാഗുകള്‍ കണ്ടെത്തുകയുമായിരുന്ന്‌നു.  

രണ്ടാഴ്ച മുമ്പാണ് ഷിബിലി ഹോട്ടലില്‍ പണിക്കെത്തിയതെന്ന് ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യം കാരണം 15 ദിവസത്തിന് ശേഷം പിന്നീട് ഇയാളെ പറഞ്ഞുവിടുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.


ഈ മാസം 24 മുതലാണ് സിദ്ദിഖിനെ കാണാതായത്. ഒരാഴ്ചമുമ്പ് വീട്ടില്‍നിന്ന് പോയ സിദ്ദിഖ് തിരിച്ചെത്തിയില്ലെന്നാണ് മകന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫുമാണ്. അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചതായി മകന് സന്ദേശം കിട്ടിയതോടെ സംശയംതോന്നിയ മകന്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിനടുത്ത ലോഡ്ജില്‍ മുറിയെടുത്തതായി കണ്ടെത്തിയത്. ഇവിടെ ഷിബിലിയും ഫര്‍ഹാനയും മറ്റൊരു മുറിയെടുത്തതായും കണ്ടെത്തി. ഇവര്‍ ബാഗുമായി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് കണ്ടെത്തി.

പ്രവാസിയായിരുന്ന സിദ്ദിഖ് മുന്‍പ് തിരൂര്‍ ഏഴൂര്‍ പിസി പടിയില്‍ ഹോട്ടല്‍ നടത്തിയിരുന്നു. വര്‍ഷങ്ങളായി കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തിവരുകയായിരുന്നു. ഷക്കീലയാണ് ഭാര്യ. മക്കള്‍: സുഹൈല്‍, ഷിയാസ്, അഡ്വ. ഷംല, ഷാഹിദ്.

 

 

 

    comment

    LATEST NEWS


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.