×
login
അധ്യാപിക‍യുടെ ആത്മഹത്യയില്‍ അതേ സ്കൂളിലെ അധ്യാപകനെ അറസ്റ്റ് ചെയ്തു; ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസ്

മലപ്പുറം വേങ്ങര ഗവ. ഗേള്‍സ് സ്കൂളിലെ അധ്യാപകിയുടെ ആത്മഹത്യയില്‍ സ്കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍. വേങ്ങര സ്കൂളിലെ എസ് പിസി ചുമതല വഹി അധ്യാപിക ടി ബൈജുവാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 17ന് തൂങ്ങിമരിച്ചത്. കണ്ണമംഗലത്തെ ഇടയ്ക്കാപറമ്പിലെ വീട്ടിനുള്ളിലായിരുന്നു തൂങ്ങി മരിച്ചത്.

 

 

മലപ്പുറം: മലപ്പുറം വേങ്ങര ഗവ. ഗേള്‍സ് സ്കൂളിലെ അധ്യാപകിയുടെ ആത്മഹത്യയില്‍ സ്കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍. വേങ്ങര സ്കൂളിലെ എസ് പിസി ചുമതല വഹി അധ്യാപിക ടി ബൈജുവാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ 17ന് തൂങ്ങിമരിച്ചത്. കണ്ണമംഗലത്തെ ഇടയ്ക്കാപറമ്പിലെ വീട്ടിനുള്ളിലായിരുന്നു തൂങ്ങി മരിച്ചത്.  

കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.  സ്കൂളിലെ എസ് പിസിയുടെ ചുമതലയുള്ള അധ്യാപകന്‍ പയ്യോളി മഠത്തില്‍ രാംദാസാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു.  

മൊബൈലില്‍ ഇരുവരും തമ്മില്‍ അയച്ചിട്ടുള്ള സന്ദേശങ്ങള്‍, കുട്ടികളുടെ മൊഴി, അധ്യാപികയുടെ ഡയറി ഇവ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് രാംദാസിനെ അറസ്റ്റ് ചെയ്തത്.  

 

 


 

 

 

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.