×
login
ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു, പാലക്കാട്‍ തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി; അനസ്തേഷ്യ നല്‍കുന്നതില്‍ പിഴവ് സംഭവിച്ചെന്ന് ആരോപണം

യാതൊരു പ്രശ്നവുമില്ലാതെ ശസ്ത്രക്രിയയ്ക്ക് വിധേയായ ആള്‍ മരിച്ചത് ചികിത്സയിലെ പിഴവാണ്. അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അനുമതിയില്ലാതെ ട്യൂബിറക്കിയെന്ന് കുടുംബം ആരോപിച്ചു.

പാലക്കാട് : പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ചതിന് പിന്നാലെ പാലക്കാട് തങ്കം ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ മറ്റൊരു മരണം കൂടി സംഭവിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ശസ്ത്രക്രിയയ്ക്കിടെ മരിച്ചതായാണ് പരാതി. 

കാലിലെ ശസ്ത്രക്രിയയ്ക്കായാണ് കാര്‍ത്തികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെരാത്രി ഒമ്പത് മണിയോടെ യുവതി മരണം അടയുകയായിരുന്നു. ചികിത്സാ പിഴവ് സംഭവിച്ചെന്നും മരണവിവരം ആശുപത്രി അധികൃതര്‍ അറിയിക്കാതെ ബോധപൂര്‍വ്വം മറച്ചുവച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.  

അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച കാര്‍ത്തികയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മരണ വിവരം ഒളിപ്പിച്ചുവെന്നും ആരോപിച്ചാണ് കാര്‍ത്തികയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.  

ചെറുപ്പത്തില്‍ പോളിയോ ബാധിച്ച യുവതിയ്ക്ക് കാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാനാവുമെന്ന് തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാര്‍ത്തികയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി. ഇതനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ യുവതി മരണമടയുകയായിരുന്നു.  


അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അനുമതിയില്ലാതെ ട്യൂബിറക്കിയെന്ന് കുടുംബം ആരോപിച്ചു. യാതൊരു പ്രശ്നവുമില്ലാതെ ശസ്ത്രക്രിയയ്ക്ക് വിധേയായ ആള്‍ മരിച്ചത് ചികിത്സയിലെ പിഴവാണ്. സത്യം തങ്ങള്‍ക്ക് അറിയണമെന്നും, നീതിക്കായി നിയമപരമായി മുന്നോട്ട് പോവുമെന്നും ബന്ധുക്കള്‍ പറഞ്ഞു.  

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തോടെ ആശുപത്രി അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. സംഭവത്തില്‍ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു.

പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിക്കുകയും ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം നിലനില്‍ക്കേയാണ് ചികിത്സാ പിഴനിനെ തുടര്‍ന്ന് വീണ്ടും മരണം സംഭവിച്ചതായി ആരോപണം ഉയരുന്നത്. അതേസമയം അമ്മയും കുഞ്ഞും മരിച്ചതില്‍ തങ്കം ആശുപത്രിക്ക് വീഴ്ച പറ്റിയതായി യുജവജന കമ്മിഷന്റെ പ്രാഥമിക കണ്ടെത്തി. അടിയന്തര സാഹചര്യത്തില്‍ ഡ്യൂട്ടി ഡോക്ടറുടെ  സേവനം ലഭിച്ചില്ലെന്നും ഗര്‍ഭപാത്രം നീക്കിയതും അമിത രക്തസ്രാവവും വൈകിയാണ് ബന്ധുക്കളെ അറിയിച്ചത് എന്നുമാണ് യുവജന കമ്മിഷന്റെ കണ്ടെത്തല്‍. സംഭവത്തില്‍, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.