login
പുന്നപ്ര വയലാര്‍ സ്മാരകത്തിലെ പുഷ്പാര്‍ച്ചന; ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം അക്രമം

ഇന്നലെ പുലര്‍ച്ചെ രണ്ടിന് ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പ്രദീഷിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. വിശ്വ വിജയ്പാലിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളാണ് തകര്‍ത്തത്.

cpm attack

ആലപ്പുഴ: പുന്നപ്രവയലാര്‍ സ്മാരത്തില്‍ പൂഷ്പാര്‍ച്ചന നടത്തിയതിന് സിപിഎം പ്രതികാര നടപടി തുടങ്ങി. ഇന്നലെ പൂലര്‍ച്ചെ ആലപ്പുഴ നഗരത്തിലെ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടു. യുവമോര്‍ച്ച ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ശവക്കോട്ട പാലത്തിന് സമീപം ഹോപ്പ് വില്ലയില്‍ വിശ്വ വിജയ്പാല്‍, ബിജെപി തുമ്പോളി ഏരിയ ജനറല്‍ സെക്രട്ടറി കൊമ്മാടി കൊച്ചുകൂലി പറമ്പില്‍ പ്രദീഷ് നാരായണന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്.

ഇന്നലെ പുലര്‍ച്ചെ രണ്ടിന് ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പ്രദീഷിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. വിശ്വ വിജയ്പാലിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളാണ് തകര്‍ത്തത്. കഴിഞ്ഞ മാസം ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി വലിയ ചുടുകാട്ടിലെ പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. അന്ന് സന്ദീപിനൊപ്പം വിശ്വവിജയ്പാലും, പ്രദീഷും അടക്കം ഏതാനും പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

സംഭവം ദേശിയ തലത്തിലടക്കം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയടക്കം ഇതിനെതിരെ പ്രതികരിച്ചിരുന്നു. സന്ദീപിനും കൂടെയുണ്ടായിരുന്നവര്‍ക്കും നേരെ സിപിഎമ്മുകാര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പലതവണ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമം. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം അക്രമത്തില്‍ ബിജെപി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയില്‍ സിപിഎം തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, പോലീസ് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.

 

 

  comment

  LATEST NEWS


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.