×
login
ബൈബിള്‍‍ കത്തിച്ച യുവാവ് അറസ്റ്റില്‍; പിടിയിലായത് മുന്‍പ് ആശുപത്രിയിലെ പുല്‍ക്കൂട് തകര്‍ത്ത മുഹമ്മദ് മുസ്തഫ

കഴിഞ്ഞ ക്രിസ്മസിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത കേസിലെ പ്രതിതന്നെയാണ് ഇപ്പോള്‍ ബൈബിള്‍ കത്തിച്ചത്.

കാസര്‍ഗോഡ്:  ബൈബിള്‍ കത്തിച്ച് സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ബൈബിള്‍ കത്തിക്കുകയും ഇതിന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് മുഹമ്മദിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ബേഡകം പോലീസ് മുഹമ്മദിനെതിരെ സ്വമേധയാ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുകയും, സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത കേസിലെ പ്രതിതന്നെയാണ് ഇപ്പോള്‍ ബൈബിള്‍ കത്തിച്ചത്.  

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിള്‍ മേശപ്പുറത്തേക്ക് വയ്ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ബൈബിളിന്റെ പേജുകള്‍ മറിച്ച് അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിക്കുന്നു. കത്തിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന് മുകളില്‍ ബൈബിളിന്റെ പേജുകള്‍ കമഴ്ത്തി വച്ച് കത്തിക്കുകയായിരുന്നു.തീ പടര്‍ന്നു പിടിക്കുന്നതിനായി ഇടക്കിടെ ഇയാള്‍ എണ്ണ ഒഴിച്ചുകൊടുക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.  

 

    comment

    LATEST NEWS


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.