login
രമേശ് ചെന്നിത്തല‍യ്‌ക്കെതിരേ പത്രിക സമര്‍പ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ് നിയാസ് ഭാരതി; ലക്ഷ്യം സ്ഥാനാര്‍ത്ഥിപട്ടികയിലെ അനീതി തുറന്നുകാട്ടല്‍

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ അനീതിയും, അസമത്വവും, ഗ്രൂപ്പിസവും തുറന്നുകാട്ടാൻ വേണ്ടിയാണ് മത്സരിക്കുന്നതെന്ന്കെപിസിസി എക്‌സ്‌ക്യൂട്ടീവ് അംഗം കൂടിയായ നിയാസ് ഭാരതി പറഞ്ഞു. രമേശ് ചെന്നിത്തല ഹരിപ്പാട് സീറ്റിൽ വിജയിക്കാൻ മറ്റ് പല സീറ്റുകളിലും നീക്കുപോക്കിന് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഹരിപ്പാട്:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഹരിപ്പാട് മണ്ഡലത്തില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്.  

കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ അനീതിയും, അസമത്വവും, ഗ്രൂപ്പിസവും തുറന്നുകാട്ടാൻ വേണ്ടിയാണ് മത്സരിക്കുന്നതെന്ന്കെപിസിസി എക്‌സ്‌ക്യൂട്ടീവ് അംഗം കൂടിയായ നിയാസ് ഭാരതി പറഞ്ഞു.  രമേശ് ചെന്നിത്തല ഹരിപ്പാട് സീറ്റിൽ വിജയിക്കാൻ മറ്റ് പല സീറ്റുകളിലും നീക്കുപോക്കിന് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.  

രമേശ് ചെന്നിത്തലയുടെ കപടരാഷ്ട്രീയമുഖം തുറന്നുകാട്ടാൻ വാർത്താസമ്മേളനം വിളിക്കുമെന്നും നിയാസ് ഭാരതി അറിയിച്ചു.  കോൺഗ്രസിന്‍റെ സീറ്റ് വിതരണ രീതികളില്‍ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചിരുന്നു.  നേതാക്കൾ പാർട്ടിയുടെ അടിവേര് അറുക്കുകയാണെന്ന പരാതിയായിരുന്നു നിയാസ് ഭാരതി ഉന്നയിച്ചത്. തിരുവനന്തപുരം ഗവ. ലോ കോളേജ് മുൻ യൂണിയൻ ചെയർമാൻ കൂടിയായ നിയാസ് ഭാരതി ഒരു ജീവകാരുണ്യപ്രവര്‍ത്തകനുമാണ്.  

  comment

  LATEST NEWS


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്


  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.