തനിക്ക് പെട്ടെന്ന് ആശ്വാസം വേണമെന്നും അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നു എന്നുമാണ് ഇദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. താഴെപ്പറയുന്ന ആളുകള്‍ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണെന്നു വ്യക്തമാക്കിക്കൊണ്ട് ഭാര്യ വീട്ടുകാരുടെ അഡ്രസ്സും അവരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ അവര്‍ക്ക് ന്യൂസിലാന്‍ഡിലുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ തുടങ്ങിയ പൂര്‍ണ വിവരങ്ങളും ബൈജു രാജു പങ്കുവച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഭാര്യയും ബന്ധുക്കളും തന്നെ ചതിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരോപണം ഉന്നയിച്ച് പ്രവാസി സ്വകാര്യ ലോഡ്ജില്‍ ആത്മഹത്യ ചെയ്തു. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തിരുന്ന കറ്റാനം സ്വദേശി ബൈജു രാജു എന്ന പ്രവാസിയാണ് മരണമടഞ്ഞത്.
ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് ഇയാള്‍ ഒരു വീഡിയോയും സമുഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുന്‍പ് ഇദ്ദേഹം കുടുംബസമേതം സൗദിയിലായിരുന്നു പ്രവാസ ജീവിതം നയിച്ചിരുന്നത്. തുടര്‍ന്ന് ന്യൂസിലാന്‍ഡിലേക്ക് ജോലി നേടി പോകുകയായിരുന്നു. തന്റെ ഭാര്യയും ഏറ്റവും അടുത്ത ആള്‍ക്കാരും തന്നെ ചതിച്ചു എന്നാണ് യുവാവ് വീഡിയോയിലൂടെ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഇയാള്‍ മരണപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിനു പിന്നാലെ നിരവധി സഹപ്രവര്‍ത്തകര്‍ ബൈജുവിന്റെ നിസഹയാവസ്ഥ യാഥാര്‍ത്ഥ്യമാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കായംകുളത്തെ ഒരു ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ ബൈജു രാജുവിനെ കണ്ടെത്തുകയായിരുന്നു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും മകളേ തന്നില്‍ നിന്നും അകറ്റി എന്നും ഒന്‍പത് മിനിറ്റ് നീണ്ട വീഡിയോയില്‍ ബൈജു രാജു പറയുന്നുണ്ട്. ഈ വീഡിയോയില്‍ അദ്ദേഹം കരയുന്നതും കാണാം. ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവന്‍ കൊണ്ടുപോയി എന്നും അദ്ദേഹം വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കി. ഇപ്പോള്‍ അവരെല്ലാം ആട്ടി പുറത്താക്കിയെന്നും വീഡിയോയില്‍ ബൈജു രാജു പറഞ്ഞിരുന്നു.
'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാന്‍ കഴിയും? എന്റെ വേദനകള്‍ എല്ലാവരില്‍ നിന്നും മറക്കാന്‍ ഞാന്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കത് കഴിയില്ല. കാരണം ഞാന്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ്. ഇത് എന്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണ്. അത് എനിക്ക് സഹിക്കാന്‍ കഴിയില്ല.' ബൈജു രാജു വീഡിയോയില്‍ പറയുന്നുണ്ട്.
തനിക്ക് പെട്ടെന്ന് ആശ്വാസം വേണമെന്നും അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നു എന്നുമാണ് ഇദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. താഴെപ്പറയുന്ന ആളുകള്‍ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണെന്നു വ്യക്തമാക്കിക്കൊണ്ട് ഭാര്യ വീട്ടുകാരുടെ അഡ്രസ്സും അവരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ അവര്‍ക്ക് ന്യൂസിലാന്‍ഡിലുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ തുടങ്ങിയ പൂര്‍ണ വിവരങ്ങളും ബൈജു രാജു പങ്കുവച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇദ്ദേഹം സ്വകാര്യ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്.
കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം
വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം
വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു