login
'സിപിഎം കൊലക്കത്തി താഴെയിടണം, അക്രമം തുടര്‍ന്നാല്‍ അതേനാണയത്തില്‍ തിരിച്ചടിക്കും'; താക്കീതുമായി യുവമോര്‍ച്ച

കഴിഞ്ഞ രാത്രി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിയെ വെട്ടി കൊല്ലാന്‍ ശ്രമിച്ച സി പി എം അക്രമ രാഷ്ട്രീയത്തിന് എതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞങ്ങാട്: സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകുകയായിരുന്ന യുവമോര്‍ച്ച നേതാവിനെ കൊല്ലാന്‍ ശ്രമിച്ച സി പി എമ്മിനെ അതേനാണയത്തില്‍ തിരിച്ചടിക്കാര്‍ കഴിവുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ യുവമോര്‍ച്ചയിലും ഉള്ള കാര്യം സി പി എം ഓര്‍ത്താല്‍ നന്നെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ പറഞ്ഞു. സിപിഎം കൊലക്കത്തി താഴെയിടണമെന്നും അദേഹം പറഞ്ഞു.  

കഴിഞ്ഞ രാത്രി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്  ശ്രീജിത്ത് പറക്കളായിയെ വെട്ടി കൊല്ലാന്‍ ശ്രമിച്ച സി പി എം അക്രമ രാഷ്ട്രീയത്തിന് എതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ  പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് രാഹുല്‍ പരപ്പ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റെ ്അഞ്ജു ജോസ്റ്റി, മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്ത് മരക്കാപ്പ് എന്നിവര്‍ സംസാരിച്ചു.  പുതിയ കോട്ടയില്‍ ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് വിശ്വന്‍ കാഞ്ഞങ്ങാട് സൗത്ത്, രാജന്‍ മൂവാരികുണ്ട്, രൂപേഷ്, രാഹുല്‍ ഒഴിഞ്ഞവളപ്പ്, നിതീഷ് ഹോസ്ദുര്‍ഗ് എന്നിവര്‍  നേതൃത്വം നല്‍കി.

  comment

  LATEST NEWS


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.