×
login
അജ്‌നാസിന്റ വീട്ടിലേക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധ പ്രകടനം; മകന്റെ പ്രവൃത്തിയില്‍ സുരേന്ദ്രന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് പിതാവ്

കെ. സുരേന്ദ്രന്റെ മകളെ അവഹേളിച്ചതിന് പുറമെ അജ്‌നാസ് തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വികൃതമാക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നതോടെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അശ്ലീലം പറഞ്ഞ് അവഹേളിച്ച പേരാമ്പ്രക്കടുത്ത് പെരുഞ്ചീരിക്കടവിലെ അജ്‌നാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രകടനം നടത്തി. സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.  

കെ. സുരേന്ദ്രന്റെ മകളെ അവഹേളിച്ചതിന് പുറമെ അജ്‌നാസ് തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വികൃതമാക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നതോടെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. അജ്‌നാസിന്റ വീട്ടില്‍ പ്രതിഷേധം തുടര്‍ന്നതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് അജ്‌നാസിന്റെ പിതാവ് രംഗത്തെത്തി.  

Facebook Post: https://www.facebook.com/PraphulKrishnanOfficial/videos/500303337601540

തന്റെ മകന്‍ ആരെയെങ്കിലും മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നെന്ന് അദേഹം പറഞ്ഞു. ഇതിനിടെ തന്റെ അക്കൗണ്ടിലൂടെയല്ല പോസ്റ്റുകള്‍ വന്നതെന്നും ഫെയ്ക്ക് ഐഡിയാണിതെന്നും അജ്‌നാ സ് പ്രതികരിച്ചു. എന്നാല്‍ ഇയാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ടാണിതെന്നും നാട്ടിലെ സുഹൃത്തുക്കളെല്ലാം ഈ അക്കൗണ്ടില്‍ ഇയാളുടെ ഫണ്ടാണെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രകടനത്തില്‍ യുവമോര്‍ച്ച പ്രാദേശിക നേതാക്കളെല്ലാം പങ്കെടുത്തു.

  comment

  LATEST NEWS


  മണ്ണുത്തി പറവട്ടാനിയിലെ കൊലപാതകം: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി, ഇവര്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി


  തഴമ്പ്.......


  മിന്നല്‍ പരിശോധനയില്‍ പ്രതിഷേധം: ജിഎസ്ടി ഉദ്യോഗസ്ഥരെ ജ്വല്ലറി ഉടമകള്‍ തടഞ്ഞു,​ ഹൈറോഡിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ അടച്ചിട്ടു


  ഒരു ഇടവേളയ്ക്ക് ശേഷം 'ഫസ്റ്റ് ബെല്‍' ഇനി സ്‌കൂള്‍ അങ്കണത്തില്‍ നിന്ന്... ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും


  ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്തലാക്കിയ നടപടി; പരിശോധനാ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു,​ ഭീമമായ നഷ്ടമെന്ന് സ്വകാര്യ ലാബുകള്‍


  പട്ടിക തയ്യാറാക്കിയത് വേണ്ടത്ര ചര്‍ച്ച നടത്താതെ, അര്‍ഹരായ പലരും തഴയപ്പെട്ടു; കെപിസിസി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.