×
login
നഗരത്തില്‍ കുടിവെള്ളം എത്താതെ 47000 വീടുകള്‍; പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നില്ല

ആനന്ദവല്ലീശ്വരം, ആശ്രാമം, കിളികൊല്ലൂര്‍, പാര്‍വതിമില്‍, കന്റോണ്‍മെന്റ്, പള്ളിത്തോട്ടം, തങ്കശേരി, കാവനാട്, പഴയാറ്റിന്‍കുഴി, മതിലില്‍, നീരാവില്‍ എന്നീ സ്ഥലങ്ങളിലായി 11 സംഭരണികളാണ് ജലവിതരണത്തിനായി നഗരത്തിലുള്ളത്.

കൊല്ലം: 3.84 ലക്ഷം പേര്‍ അധിവസിക്കുന്ന കൊല്ലം നഗരസഭയില്‍ കുടിവെള്ളം എത്താത്ത വീടുകളുടെ എണ്ണം 47000. വാട്ടര്‍ അതോറിട്ടിയുടെ കണക്കുപ്രകാരം നിലവിലുള്ള 98000 വീടുകളില്‍ 51000ലും കുടിവെള്ള കണക്ഷനുണ്ട്. ബാക്കിയുള്ളവര്‍ പൊതുടാപ്പുകളെയും കിണറുകളെയും ആശ്രയിക്കുന്നവരെന്നാണ് നിഗമനം.  

വാട്ടര്‍ അതോറിട്ടി. 3448 ഗാര്‍ഹികേതര കണക്ഷനുകളും 72 വ്യാവസായിക കണക്ഷനണ്ടും 3680 പൊതുടാപ്പുകളും നഗരസഭാപരിധിയിലുണ്ട്. വേനല്‍ രൂക്ഷമായതോടെ നഗരപ്രദേശത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ചില ഡിവിഷനുകളില്‍ ഇത് രൂക്ഷമാണ്. പൊതുടാപ്പുകള്‍ നിര്‍ത്തലാക്കി എല്ലാവരുടെയും വീടുകളിലേക്ക് കണക്ഷന്‍ നല്കുന്ന പദ്ധതി പൂര്‍ണതോതില്‍ നടപ്പായിട്ടില്ല. നിലവില്‍ രണ്ട് ദിവസത്തിലൊരിക്കലാണ് പമ്പിംഗ് നടക്കുന്നത്. ഇതുകാരണം അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമായി ഉപഭോഗം ചുരുക്കിയാണ് ജനങ്ങള്‍ കഴിയുന്നത്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണമെന്ന് ഏറെ നാളായുള്ള ആവശ്യമാണ്.    


കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവിലുള്ള ജലവിതരണസംവിധാനം പൂര്‍ണമായും ആശ്രയിക്കുന്നത് ശാസ്താംകോട്ട തടാകത്തെയാണ്. 22.5 ദശലക്ഷം ശേഷിയുള്ളതാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ജല ശുദ്ധീകരണശാല. ആനന്ദവല്ലീശ്വരം, ആശ്രാമം, കിളികൊല്ലൂര്‍, പാര്‍വതിമില്‍, കന്റോണ്‍മെന്റ്, പള്ളിത്തോട്ടം, തങ്കശേരി, കാവനാട്, പഴയാറ്റിന്‍കുഴി, മതിലില്‍, നീരാവില്‍ എന്നീ സ്ഥലങ്ങളിലായി 11 സംഭരണികളാണ് ജലവിതരണത്തിനായി നഗരത്തിലുള്ളത്. ഇതിന്റെ എല്ലാം കൂടി ശേഷി 176.35 ലക്ഷം ലിറ്ററാണ്. ആനന്ദവല്ലീശ്വരവും (48.7 ലക്ഷം) ആശ്രാമവും (27) കന്റോണ്‍മെന്റുമാണ്(22.4) ഇതില്‍ ഏറ്റവും വലിയ സംഭരണികള്‍.  

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.