ഓയൂര്‍: ചെറിയവെളിനല്ലൂര്‍ വട്ടപ്പാറയില്‍ റബ്ബര്‍ വ്യാപാരിയുടെ വീട്ടിലെ പുകപ്പുര കുത്തിത്തുറന്ന് 800 കിലോ റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ചു. വട്ടപ്പാറ ജംഗ്ഷനിലെ കൊച്ചുകോണം റബ്ബര്‍ ട്രേഡേഴ്സ് ഉടമ, കൊച്ചു കോണത്ത് മേലതില്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാറിന്റെ റബ്ബര്‍ഷീറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. 1.08 ലക്ഷം രൂപയുടെ ഷീറ്റുകളാണ് നഷ്ടപ്പെട്ടതെന്ന് അബ്ദുള്‍ ജബ്ബാര്‍ പൂയപ്പള്ളി പേണ്ടാലീസില് നല്കിയ പരാതിയില്‍ പറയുന്നു. ചൊവ്വ വെളുപ്പിന് രണ്ടിനും നാലിനും ഇടയ്ക്കാണ് മോഷണം നടന്നത്. റബ്ബര്കടയില്നിന്നും ശേഖരിച്ച ഷീറ്റുകള്കഴുകി ഉണക്കുന്നതിനായിപുകപ്പുരയില് ഇട്ടിരിക്കുകയായിരുന്നു.
പുകപ്പുരയുടെ കതകിന്റെ രണ്ട് പൂട്ടുകളും തകര്‍ത്താണ് അകത്ത് കടന്ന് മോഷ്ടാക്കള്‍ റബ്ബര്ഷീറ്റുള് കവര്‍ന്നത്. അബ്ദുള്‍ ജബ്ബാറിന്റെ വീടും പുകപ്പുരയുമായി 100 മീറ്റര്‍ അകലമുണ്ട്. 3.50ന് ജബ്ബാര്‍ ഉണര്‍ന്ന് പുകപ്പുരയില്ചെന്ന് നോക്കുമ്പോഴാണ് വാതില്‍തുറന്ന് കിടക്കുന്നതായി കണ്ടത്. പോലീസെത്തി തെരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. റബ്ബര്‍ഷീറ്റുകള്‍ ഉണക്കുന്നതിനായി തൂക്കിയിട്ടിരുന്ന കമ്പികള്‍ ഉള്‍പ്പെടെയാണ് ഷീറ്റ് എടുത്ത് കൊണ്ടുപോയത്. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: