×
login
അങ്കമാലിയിൽ കോളജ് വിദ്യാര്‍ഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു; കൂട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, അപകടം പാളം മുറിച്ച് കടക്കവെ

അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ ബി.എസ്.സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: സിന്ധു. സഹോദരന്‍: എല്‍ദോ സാജന്‍.

അങ്കമാലി: കൂട്ടുകാര്‍ക്കൊപ്പം കോളജിലേക്ക് പോകുവാന്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രാക്ക് മറിച്ചു കടക്കുന്നതിനിടെ ബി.എസ്.സി വിദ്യാര്‍ഥിനി റെയിൽവേ റിപ്പയർ വാൻ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകളാണ് അനു. ആലുവ ഭാഗത്ത് നിന്ന് ട്രെയിന്‍ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് നീങ്ങിനില്‍ക്കുകയായിരുന്നു അനു. ഇതിനിടെയില്‍ ചാലക്കുടി ഭാഗത്ത് നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ അനുവിന് ഇരുമ്ബുകമ്ബിയില്‍ ഇടിച്ചുവീണ് ഗുരുതര പരിക്കേറ്റു.


അഗ്നി രക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ ബി.എസ്.സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: സിന്ധു. സഹോദരന്‍: എല്‍ദോ സാജന്‍. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ പീച്ചാനിക്കാട് താബോര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടന്നാണ് സമീപത്തെ കോളേജുകളിലേക്ക് പോകുന്നത്. കുറച്ച്‌ നാള്‍ മുന്‍പ് പ്രദേശത്ത് ഒരു വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച്‌ മരിച്ചിരുന്നു.

  comment

  LATEST NEWS


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.