×
login
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി; യുവതിയുടെയും കുടുംബത്തിന്റെയും ആസിഡ് ആക്രമണ ഭീഷണിയില്‍ ഗ്രാമവാസികള്‍; നടപടിയെടുക്കാതെ അധികാരികള്‍

പരാതി നല്‍കിയതിന് പ്രതികാരമായി കുടിവെള്ള പദ്ധതിയുടെ ചുമതലയുള്ള ഈ സ്ത്രീ, ഗ്രാമവാസികളുടെ കുടിവെള്ളം മുടക്കിയിരുന്നു. പോലീസ് ഇടപെട്ടാണ് കുടിവെള്ള വിതരണം പുന:സ്ഥാപിച്ചത്. ഇവരുടെയും കുടുംബത്തിന്റെയും തെറി വിളിയും ഉപദ്രവവും കാരണം ഗ്രാമം ഉപേക്ഷിച്ചുപോയവരുമുണ്ട്. 2016 സപ്തംബര്‍ മാസത്തില്‍ ഇവരുടെ ആസിഡ് ആക്രമണത്തില്‍ സുമ സുബ്രമണ്യം എന്ന സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

കൊല്ലം: തെന്മല കറവൂര്‍ ഒന്നാം വാര്‍ഡ് പതിനാറാം ഫില്ലിങ്ങില്‍ സ്ത്രീയുടെയും കുടുംബത്തിന്റെയും ആസിഡ് ആക്രമണ ഭീഷണിയില്‍ ഭീതിയിലാണെന്ന ആരോപണവുമായി നാട്ടുകാര്‍. ഏകദേശം പത്തോളം ക്രിമിനല്‍ കേസില്‍ പ്രതിയായ സ്ത്രീയുടെയും കുടുംബത്തിന്റെയും ശല്യവും തെറിവിളിയും കാരണം അറുപതോളം ഗ്രാമവാസികള്‍ ദുരിതത്തിലാണെന്നാണ് ആരോപണം. സഹികെട്ട ഗ്രാമവാസികള്‍ സംഘടിച്ച് പത്തനാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കളക്ടര്‍ക്ക് പരാതി നല്‍കി ആറുമാസമായിട്ടും നടപടിയില്ല.

പരാതി നല്‍കിയതിന് പ്രതികാരമായി കുടിവെള്ള പദ്ധതിയുടെ ചുമതലയുള്ള ഈ സ്ത്രീ, ഗ്രാമവാസികളുടെ കുടിവെള്ളം മുടക്കിയിരുന്നു. പോലീസ് ഇടപെട്ടാണ് കുടിവെള്ള വിതരണം പുന:സ്ഥാപിച്ചത്. ഇവരുടെയും കുടുംബത്തിന്റെയും തെറി വിളിയും ഉപദ്രവവും കാരണം ഗ്രാമം ഉപേക്ഷിച്ചുപോയവരുമുണ്ട്. 2016 സപ്തംബര്‍ മാസത്തില്‍ ഇവരുടെ ആസിഡ് ആക്രമണത്തില്‍ സുമ സുബ്രമണ്യം എന്ന സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.


പിന്നാക്ക വിഭാഗമായതിനാല്‍ പിന്നാക്ക വിഭാഗ പീഡന നിരോധന നിയമ പ്രകാരം കേസ് കൊടുത്ത് അകത്താക്കും എന്നാണ് ഇവരുടെ ഭീഷണി. ഇവരുടെ വീടുകളില്‍ വിവിധ ലഹരി വസ്തുക്കളുടെ വിപണനമുണ്ടെന്നും നാട്ടുകാരായ സുമ സുബ്രഹ്മണ്യം, പ്രദീപ്, ശാലിനി, ശോഭ, സജിമോന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.