×
login
നാലര പതിറ്റാണ്ടിനു ശേഷം എത്തിയ മകന് നിറകണ്ണുകളോടെ സ്വീകരണം

നേത്രവതി എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് സജാദ് കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇവിടെ നിന്ന് വീട്ടിലേക്ക് എത്തിയ സജാദിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.

ഫാത്തിമാ ബീവിക്ക് മധുരം നല്‍കുന്ന മകന്‍ സജാദ്‌

ശാസ്താംകോട്ട: നാലര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിമാനപകടത്തില്‍ മരിച്ചു പോയന്നു കരുതിയ മകന്‍ മുന്നിലെത്തിയപ്പോള്‍ വൃദ്ധമാതാവിന് ആനന്ദ കണ്ണുനീര്‍. തൊണ്ണൂറ്റിയഞ്ച് വയസുള്ള അമ്മയുടെ മനസില്‍ 45 വര്‍ഷമായി കത്തി എരിഞ്ഞിരുന്ന വേദനയുടെ കനല്‍ കെട്ടടങ്ങി.  

മൈനാഗപ്പള്ളി വേങ്ങ പടനിലത്ത് തെക്കതില്‍ വീടിന്റെ പൂമുറ്റത്താണ് അപൂര്‍വ സമാഗമം നടന്നത്. യൂനസ് കുഞ്ഞിന്റെയും ഫാത്തിമ്മാ ബിവിയുടെയും എട്ടു മക്കളില്‍ മൂന്നാമനായ സജാദ് ആണ് നാലര പതിറ്റാണ്ടിനു ശേഷം സ്വന്തം വീട്ടിലെത്തിയത്. സജാദ് മുബൈയിലുണ്ടെന്ന വിവരം അറിഞ്ഞ് അനുജന്മാരായ മുഹമ്മദ്കുഞ്ഞ്, റഷീദ്, സഹോദരി പുത്രന്‍ സലീമും മുംബൈയിലെത്തി വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു.  

നേത്രവതി എക്‌സ്പ്രസില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് സജാദ് കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇവിടെ നിന്ന് വീട്ടിലേക്ക് എത്തിയ സജാദിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.  1971 ലാണ് സജാദ് തങ്ങള്‍ ജോലി തേടി ദുബയിലേക്കു പോയത്. സജാദിന്റെ നേതൃത്വത്തില്‍ വിദേശത്ത് കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സജാദ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരവെ മലയാളി താരം റാണി ചന്ദ്രയും ഉറ്റകൂട്ടുകാരന്‍ സുധാകരനും ഉള്‍പ്പെടെ 96 പേര്‍ വിമാന അപകടത്തില്‍ മരിച്ചു. 

വിമാനത്തില്‍ ടിക്കറ്റെടുത്തിരുന്ന സജാദ് അവസാന സമയം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന സജാദ് വിദേശത്തു നിന്ന് മടങ്ങി മുംബൈയിലെത്തി. ആരെയും ബന്ധപ്പെടാതെ 45 വര്‍ഷം പല തൊഴില്‍ ചെയ്തു ജീവിച്ചു. മാനസികമായി തകര്‍ന്ന സജാദിനെ അനാഥരെ സംരക്ഷിക്കുന്ന സീല്‍ ആശ്രമം രണ്ടു വര്‍ഷം മുന്‍പ് ഏറ്റെടുത്തു. ഇവിടുത്തെ പരിചരണത്തില്‍ ഓര്‍മകള്‍ വീണ്ടെടുത്ത സജാദ്, ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ആശ്രമ അധികൃതരോട് പങ്കിട്ടു. ഇതോടെയാണ് പുതു ജീവിതത്തിന്റെ വാതില്‍ സജാദിനു മുന്‍പില്‍ തുറന്നത്.  

 


 

  comment

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.