×
login
റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം

അഫാന്റെ ജീവിതം വഴി തിരിച്ചു വിട്ടത് അച്ഛന്‍ ബിജുക്കുട്ടിയാണ്. മകന് റൂബിക്സ് ക്യൂബ് നല്‍കി രണ്ടു ദിവസം കൊണ്ട് ക്യൂബ് റിസോള്‍വ് ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഇത്. അഫാന്‍ ആ ചലഞ്ച് ഏറ്റെടുത്ത് വിജയിക്കുകയും ചെയ്തു.

കൊല്ലം: റൂബിക്സ് ക്യൂബില്‍ വിസ്മയം തീര്‍ക്കുകയാണ് ഓയൂര്‍ കല്ലിടുക്കില്‍ പനവിള വീട്ടില്‍ ബിജുക്കുട്ടിയുടെ മകനായ അഫാന്‍കുട്ടി. കണ്ണുകെട്ടി റൂബിക്സ് ക്യൂബില്‍ മിനിട്ടുകള്‍കൊണ്ട് അത്ഭുത പ്രകടനം കാഴ്ചവയ്ക്കുന്നു പ്ലസ് ടു വിദ്യാര്‍ഥിയായ അഫാന്‍.

കുടുംബം മുംബൈയില്‍ സ്ഥിരതാമസമാണെങ്കിലും വേരുകള്‍ കൊല്ലം ജില്ലയിലെ പൂയപ്പള്ളി ഓയൂരിലാണ്. പിതാവിന്റെ ജന്മനാടായ ഓയൂരില്‍ എത്തിയ അഫാന് നാട്ടില്‍ വന്‍സ്വീകരണമാണ് കിട്ടിയത്. മൊബൈല്‍ ഫോണിലും ഗെയിമുകള്‍ക്കും ടിക് ടോക്കിനും അടിമയായി മാറിയ കുട്ടിയായിരുന്നു അഫാന്‍. അഫാന്റെ ജീവിതം വഴി തിരിച്ചു വിട്ടത് അച്ഛന്‍ ബിജുക്കുട്ടിയാണ്. മകന് റൂബിക്സ് ക്യൂബ് നല്‍കി രണ്ടു ദിവസം കൊണ്ട് ക്യൂബ് റിസോള്‍വ് ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഇത്. അഫാന്‍ ആ ചലഞ്ച് ഏറ്റെടുത്ത് വിജയിക്കുകയും ചെയ്തു. അതോടെ അഫാന്റെ ജീവിതം മാറി മറിഞ്ഞു. അഫാന് റൂബിക്സ് ഒരു പസില്‍ ഗയിം മാത്രമല്ല. ഇപ്പോള്‍ ജീവിതം മാറ്റിമറിച്ച ഒരു ഗയിം കൂടിയാണ്. ഇതിനോടകം നിരവധി റിക്കാര്‍ഡുകളും അഫാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഗിന്നസ് റിക്കാര്‍ഡാണ് അടുത്ത ലക്ഷ്യം. അത് നേടിയെടുക്കാന്‍ അഫാന്‍ തീവ്രപരിശ്രമത്തിലാണ്. ഷൈലാകുട്ടിയാണ് മാതാവ്. സഹോദരന്‍ റഹിയാന്‍കുട്ടി.

 

  comment

  LATEST NEWS


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്


  ലംപ്സം ഗ്രാന്റും, സ്‌റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച


  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര്‍ ചികിത്സയില്‍


  ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്‍റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി


  ചൈനയെ ഭയക്കുന്നില്ല: പിങ്ടങ്ങില്‍ പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തു; ചൈനയ്ക്ക് മറുപടിയായി തായ്‌വാന്റെ എട്ടാം ആര്‍മിയുടെ പീരങ്കി അഭ്യാസം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.