×
login
ആശ്രാമത്തെ പുതിയ ട്രഷറി ജനസഞ്ചാരവും ബസ് സര്‍വീസുമില്ലാത്ത സ്ഥലത്ത്; ഭയാശങ്കയോടെ പെന്‍ഷന്‍കാര്‍

സിവില്‍ സ്റ്റേഷനില്‍ പെന്‍ഷന്‍ വിതരണവിഭാഗം, ജനറല്‍ വിഭാഗം, വിശ്രമമുറിയും ടോക്കണ്‍ വിതരണ കേന്ദ്രവും എന്നിങ്ങനെ മൂന്ന് ഹാളുകളിലായി പ്രവര്‍ത്തിച്ചിരുന്നതാണ് ഓഫീസ്. ഈ സ്ഥാനത്ത് ഒരു ചെറിയ ഹാളിലേക്ക് ഒതുങ്ങുമെന്നതാണ് ആശ്രാമത്തെ സ്ഥിതി.

കൊല്ലം: പെന്‍ഷന്‍ പേയ്‌മെന്റ് ട്രഷറിയുടെ ആശ്രാമത്തെ കണ്ടല്‍ക്കാടിനടുത്ത് ഒരുങ്ങുന്ന പുതിയ കെട്ടിടം മുതിര്‍ന്ന പൗരന്‍മാരില്‍ ഭയവും ആശങ്കയും സൃഷ്ടിക്കുന്നു. ഒരാള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കാതെ ദശാബ്ദങ്ങളോളം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ട്രഷറിയാണ് ഇങ്ങോട്ടേക്ക് മാറ്റുന്നത്.  ജനസഞ്ചാരമില്ലാത്തതും ബസ് റൂട്ടില്ലാത്തതുമായ അഡ്വഞ്ചര്‍ പാര്‍ക്ക് റോഡിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറ്റുവാനുള്ള നീക്കം വിവാദമായിട്ടുണ്ട്.

സാധാരണ ഗതിയില്‍ ഒരു പുതിയ കെട്ടിടമുണ്ടാക്കുമ്പോള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാണ്. എന്നാല്‍ പ്രതിദിനം ആയിരത്തോളം മുതിര്‍ന്ന പൗരന്‍മാരെത്തേണ്ട പുതിയ ട്രഷറി കെട്ടിടം അപര്യാപ്തതയുടെയും അസൗകര്യങ്ങളുടെയും നേര്‍ക്കാഴ്ചയാണ്. സിവില്‍ സ്റ്റേഷനില്‍ പെന്‍ഷന്‍ വിതരണവിഭാഗം, ജനറല്‍ വിഭാഗം, വിശ്രമമുറിയും ടോക്കണ്‍ വിതരണ കേന്ദ്രവും എന്നിങ്ങനെ മൂന്ന് ഹാളുകളിലായി പ്രവര്‍ത്തിച്ചിരുന്നതാണ് ഓഫീസ്. ഈ സ്ഥാനത്ത് ഒരു ചെറിയ ഹാളിലേക്ക് ഒതുങ്ങുമെന്നതാണ് ആശ്രാമത്തെ സ്ഥിതി. പത്ത് പേര്‍ക്ക് പോലും ഒരേ സമയം നില്‍ക്കാനുള്ള സ്ഥലസൗകര്യം ഇവിടെയില്ല. വിശ്രമമുറിയില്ല. ഏത് ബസ് സ്റ്റോപ്പില്‍ നിന്നായാലും തുച്ഛമായ പെന്‍ഷന്‍ തുകയില്‍ നിന്ന്  ആട്ടോചാര്‍ജ് നല്‍കി പോകേണ്ട സ്ഥിതിയാണ്.  

ട്രഷറിയോട് ചേര്‍ന്ന് കിടക്കുന്ന പണ്ടുരയിടം വഴിയാത്രക്കാരുടെ പേടിസ്വപ്‌നമാണ്. അപകടത്തില്‍പ്പെട്ട് തകര്‍ന്ന വാഹനങ്ങളുടെ ശവപ്പറമ്പും  അണലിയടക്കമുള്ള ഉഗ്രവിഷമുള്ള ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമാണ് ഇവിടം. സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും   ശല്യവുമുണ്ട്. ചവറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ പതിനായിരത്തോളം പെന്‍ഷന്‍കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പെന്‍ഷന്‍ വാങ്ങാന്‍ കളക്‌ട്രേറ്റില്‍ എത്തിയവര്‍ തങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു.  

പ്രക്ഷോഭം ശക്തമാക്കും

പെന്‍ഷന്‍കാരുടെ കളക്‌ട്രേറ്റ് ധര്‍ണ്ണയില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് നിരവധി പെന്‍ഷന്‍കാര്‍ അണിനിരന്നു. സംഘടനാഭേദമേന്യെ പെന്‍ഷന്‍ വാങ്ങാനെത്തിയവര്‍ ഇതില്‍ പങ്കാളികളായി. മുഖ്യമന്ത്രി, ധനമന്ത്രി, മനുഷ്യാവകാശക്കമ്മീഷന്‍, ജില്ലാ കളക്ടര്‍, ട്രഷറി ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനുള്ള തീരുമാനത്തിലാണ് പെന്‍ഷന്‍സംഘടനക്കാര്‍.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.