×
login
പോരാട്ടം ബാക്കിയാക്കി ബിജു ബി. തുഷാര യാത്രയായി; വിടവാങ്ങിയത് ബിജെപി വ്യവസായ സെല്‍ കൊല്ലം ജില്ലാ കണ്‍വീനര്‍

ബിജെപി വ്യവസായ സെല്‍ ജില്ലാ കണ്‍വീനര്‍ ആയിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുത്ത് മത്സരരംഗത്ത് ഇറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ലായിരുന്നു ബിജു രോഗത്തോടുള്ള പോരാട്ടത്തിലായിരുന്നു എന്ന്. ഇരുമുന്നണികളും തെരഞ്ഞെടുപ്പ് രംഗത്ത് ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ബിജു മത്സരത്തിന് എത്തുന്നത്. വിശ്രമമില്ലാതെ ചിട്ടയായ പ്രവര്‍ത്തനം ദിവസങ്ങള്‍ കൊണ്ട് ബിജെപിയെ മുന്നില്‍ എത്തിച്ചു

biju

കൊല്ലം: പോരാട്ടം ബാക്കിയാക്കി ബിജു ബി തുഷാര യാത്രയായി. കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അമ്മന്‍നട ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. അയത്തില്‍ ജി വി നഗര്‍ 24 എ തുഷാരയില്‍ പരേതനായ ബാഹുലേയന്റെയും ശശീന്ദ്രയുടെയും മകനായ ബിജു (45 )വാണ് വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ബിജെപി വ്യവസായ  സെല്‍ ജില്ലാ കണ്‍വീനര്‍ ആയിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുത്ത് മത്സരരംഗത്ത് ഇറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ലായിരുന്നു ബിജു രോഗത്തോടുള്ള പോരാട്ടത്തിലായിരുന്നു എന്ന്. ഇരുമുന്നണികളും തെരഞ്ഞെടുപ്പ് രംഗത്ത് ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ബിജു മത്സരത്തിന് എത്തുന്നത്. വിശ്രമമില്ലാതെ ചിട്ടയായ പ്രവര്‍ത്തനം ദിവസങ്ങള്‍ കൊണ്ട് ബിജെപിയെ മുന്നില്‍ എത്തിച്ചു. ഫലം വന്നപ്പോള്‍ യുഡിഎഫിനെ പിന്നിലാക്കി 803 വോട്ടുമായി ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. നാട്ടിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു. പട്ടത്താനം ശാഖ സ്വയംസേവകനായിരുന്ന ബിജു ബിജെപി വടക്കേവിള മേഖല പ്രസിഡന്റ്, കര്‍ഷകമോര്‍ച്ച ഇരവിപുരം മണ്ഡലം ജനറല്‍ സെക്രട്ടറി എന്നി ചുമതലകള്‍ വഹിച്ചിച്ചുണ്ട്. നാട്ടിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു. യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന ഗെയ്ന്‍ ആട്ടോമൊബൈല്‍ എന്ന സ്ഥാപനം സുഹൃത്തുമായി ചേര്‍ന്നു നടത്തുകയായിരുന്നു. ഭാര്യ: ഷീജ.എസ്. മക്കള്‍: ബിന്‍ഷ്, ജിന്‍ഷ്.

 

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.