×
login
പെരിനാട് പഞ്ചായത്തില്‍ ചരിത്രമെഴുതി ബിജെപി; ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം നേടി

ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബിജെപിയുടെ രണ്ടംഗങ്ങളും എല്‍ഡിഎഫിന്റെ ഒരംഗവും യുഡിഎഫിന്റെ ഒരു അംഗവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപി പ്രവര്‍ത്തകര്‍ പെരിനാട് പഞ്ചായത്തില്‍ നടത്തിയ ആഹ്ലാദപ്രകടനത്തില്‍ നിന്ന്‌

കൊല്ലം: പെരിനാട് പഞ്ചായത്തില്‍ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം ബിജെപിക്ക്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ യുഡിഎഫ് ചെയര്‍പേഴ്സണായ ഷൈനി ജോണ്‍സണ്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി അംഗം എസ്. ശ്രുതിയാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബിജെപിയുടെ രണ്ടംഗങ്ങളും എല്‍ഡിഎഫിന്റെ ഒരംഗവും യുഡിഎഫിന്റെ ഒരു അംഗവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എല്‍ഡിഎഫ് പിന്തുണച്ചതോടെ ബിജെപിക്കും യുഡിഎഫിനും രണ്ട് വീതം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് അംഗം ചെയര്‍പേഴ്‌സണായതാണ്.  

സപ്തംബറില്‍ യുഡിഎഫ് അംഗമായിരുന്ന ഷൈനി ജോണ്‍സണ്‍ മെമ്പര്‍ സ്ഥാനം രാജിവച്ചതോടെയാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിവുവന്നത്. ഷൈനി ജോണ്‍സണ്‍ രാജിവച്ച ആറാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം എല്‍ഡിഎഫ് സജീവമാക്കി. ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതോടെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ശ്രുതി എസ്. എതിരില്ലാതെയാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.  

ശ്രുതിയുടെ വിജയത്തില്‍ ബിജെപി പെരിനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പഞ്ചായത്ത് പടിക്കല്‍ നിന്ന് ചെറുമൂട്ടിലേക്കായിരുന്നു ഇത്. വൈകിട്ട് നടന്ന സ്വീകരണ പരിപാടിയില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി വയയ്ക്കല്‍ സോമന്‍, ബിജെപി കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷാജുമോന്‍, മഠത്തില്‍ സുനില്‍, ചിറക്കോണം സുരേഷ്, സനല്‍മുകളുവിള, വിജയലക്ഷ്മി, സ്വപ്‌ന, സുനില്‍കുമാര്‍, രമ്യ എന്നിവര്‍ പങ്കെടുത്തു.  

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.