login
പാര്‍ട്ടികോട്ടയില്‍ താമര വിരിഞ്ഞതിന് എല്‍സി അംഗത്തെ സിപിഎം പുറത്താക്കി

പാര്‍ട്ടിക്ക് ഏറ്റ പരാജയം അന്വേഷിക്കാന്‍ സിപിഎം ഏരിയാ കമ്മിറ്റി ഒരു കോര്‍ കമ്മിറ്റിയെ നിയോഗിച്ചു. പുലിക്കുളം വാര്‍ഡിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന വാസുദേവനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ശാസ്താംകോട്ട: ശൂരനാട്ടെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായി അറിയപ്പെടുന്ന പുലിക്കുളത്ത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗത്തെ സിപിഎം പുറത്താക്കി. ശൂരനാട് വടക്ക് ലോക്കല്‍ കമ്മിറ്റിയംഗവും പുലിക്കുളം സ്വദേശിയുമായ വാസുദേവനെ(46) യാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി പോഷകസംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ് വാസുദേവന്‍.

കമ്യൂണിറ്റ് പാര്‍ട്ടി എന്നും ഊറ്റം കൊള്ളുന്ന ശൂരനാട് വിപ്ലവം നടന്ന പ്രദേശമാണിവിടം. പഞ്ചായത്ത് രൂപീകരണത്തിന് ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനമല്ലാതെ മറ്റൊരു പാര്‍ട്ടിയും ഇവിടെ നിന്നും ജയിച്ചു വന്ന ചരിത്രമില്ല. എന്നാല്‍ ചരിത്രം തിരുത്തിക്കുറിച്ച് പുലിക്കുളം ഒന്നാം വാര്‍ഡില്‍ ഇക്കുറി ബിജെപി അട്ടിമറി വിജയം നേടി.  ബിജെപി നേതാ നേതാവ് ശാന്തകുമാരി 69 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പാര്‍ട്ടിയുടെ കേരളത്തിലെ തന്നെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന ശൂരനാട്ടെ 'ചുവന്ന മണ്ണി' നെ കാവിപുതച്ചപ്പോള്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു.

പാര്‍ട്ടിക്ക് ഏറ്റ പരാജയം അന്വേഷിക്കാന്‍ സിപിഎം ഏരിയാ കമ്മിറ്റി ഒരു കോര്‍ കമ്മിറ്റിയെ നിയോഗിച്ചു. പുലിക്കുളം വാര്‍ഡിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന വാസുദേവനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒടുവില്‍ വാസുദേവന്‍ ഇടപെട്ട് സിപിഎം വോട്ടുകള്‍ ബിജെപി ക്ക് മറിച്ചുനല്‍കിയതായി പാര്‍ട്ടിയുടെ അന്വേഷണ സമിതി കണ്ടെത്തി.തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുറത്താക്കല്‍ നടപടി ഉണ്ടാ

യത്. എന്നാല്‍ വാസുദേവന്‍ പുലിക്കുളത്ത് ബിജെപിക്ക് എതിരെ ശക്തമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രവര്‍ത്തിച്ചയാളാണെന്ന് ബിജെപി വനിതാ നേതാവും വാര്‍ഡ് അംഗവുമായ സി.വി ശാന്തകുമാരി പറഞ്ഞു.  

സംഘടനാപരമായി ബിജെപിക്ക് ക്ഷീണം വരുത്തുന്ന പ്രവര്‍ത്തനങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പാര്‍ട്ടി ഗ്രാമമെന്ന് അവകാശപ്പെട്ടിരുന്ന ഈ സ്ഥലത്തെ കനത്ത പരാജയം ഒരു വ്യക്തിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണ് വാസുദേവനെതിരെയുള്ള നടപടിക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു.

 

  comment

  LATEST NEWS


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്


  എന്തിനാണ് ആള്‍ക്കാര്‍ വാക്‌സിന്‍ എടുക്കുന്നത്; ഒരു വര്‍ഷമായി പറയുന്നു കോവിഡ് എന്നൊന്ന് ഇല്ലെന്ന്; വിവാദ പ്രതികരണവുമായി മന്‍സൂര്‍ അലിഖാന്‍ (വീഡിയോ)


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.