login
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; അനീഷിന്റെയും അവിതയുടെയും ഓര്‍മ്മയില്‍ ശ്രീരാമപുരം

അനീഷിന്റെയും അവിതയുടെയും ചരമവാര്‍ഷിക ദിനമായ ഇന്നലെ കല്ലുവാതുക്കല്‍ ശ്രീരാമപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനീഷ്-അവിത സ്മാരക സേവാസമിതിയുടെയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളാണ് നടന്നത്.

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ രക്തദാനം ചെയ്യുന്നു

ചാത്തന്നൂര്‍: രാഷ്ട്രീയ സ്വയം സേവക സംഘം കല്ലുവാതുക്കല്‍ മണ്ഡല്‍ കാര്യവാഹായിരുന്ന അനീഷിന്റെയും ഭാര്യയായ ശ്രീരാമപുരം ബാലഗോകുലത്തിന്റെ ഭാഗിനി പ്രമുഖുമായ അവിതയുടെയും ചരമവാര്‍ഷിക ദിനമായ ഇന്നലെ ശ്രീരാമപുരത്തും കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി സേവാപ്രവര്‍ത്തനങ്ങളും അനുസ്മരണയോഗങ്ങളും നടന്നു. യോഗാധ്യാപകരായ അനീഷും അവിതയും യോഗ പഠിപ്പിക്കുന്നതിന് വേണ്ടി ബൈക്കില്‍ കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ കൊട്ടിയത്ത് വച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.  

അനീഷിന്റെയും അവിതയുടെയും ചരമവാര്‍ഷിക ദിനമായ ഇന്നലെ കല്ലുവാതുക്കല്‍ ശ്രീരാമപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനീഷ്-അവിത സ്മാരക സേവാസമിതിയുടെയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തില്‍  വിവിധ പരിപാടികളാണ് നടന്നത്. 

രാവിലെ ഇരുവരും അന്തിയുറങ്ങുന്ന സ്ഥലത്ത് മകള്‍ കൃഷ്ണഭദ്ര ദീപം കൊളുത്തി തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പുഷ്‌പാർച്ചന നടത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടന്ന രക്തദാന ചടങ്ങ് കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ രക്തംദാനം നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. സത്യപണ്ടാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണി, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിതാകുമാരി എന്നിവര്‍ സംസാരിച്ചു. നിരവധി സേവാഭാരതി പ്രവര്‍ത്തകര്‍ രക്തദാനത്തില്‍ പങ്കാളികളായി തുടര്‍ന്ന് തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന അനുസ്മരണസമ്മേളനവും അന്നദാനവും നടന്നു.

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.