×
login
തെരഞ്ഞെടുപ്പ് ചൂടില്‍ നടുവിലക്കര

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 1463 വോട്ടാണ്. ബിജെപി 533 വോട്ടും യുഡിഎഫ് 355 വോട്ടും സ്വതന്ത്രന്‍ 306 വോട്ടും സിപിഎം 271 വോട്ടുമാണ് നേടിയത്. 178 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ബിജെപി വിജയം.

ബിജെപി സ്ഥാനാര്‍ഥി സി.രാജീവ് വോട്ട് അഭ്യര്‍ഥിക്കുന്നു

ചവറ: തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡ് തെരഞ്ഞെടുപ്പ് ചൂടില്‍. ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്. ബിജെപി അംഗം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി സി. രാജീവും, യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്പിയുടെ പ്രദീപ് കുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിന്റെ കല്ലമന ബി. രാജീവന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയില്‍ നിന്നും വാര്‍ഡ് പിടിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 1463 വോട്ടാണ്. ബിജെപി 533 വോട്ടും യുഡിഎഫ് 355 വോട്ടും സ്വതന്ത്രന്‍ 306 വോട്ടും സിപിഎം 271 വോട്ടുമാണ് നേടിയത്. 178 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ബിജെപി വിജയം.  എല്ലാ സമുദായങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള വാര്‍ഡാണ് നടുവിലക്കര. മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ പള്ളിയും തേവലക്കര ദേവീക്ഷേത്രവും അടുത്തടുത്താണ് ഈ വാര്‍ഡില്‍ സ്ഥിതിചെയ്യുന്നത്. കൂടാതെ പഞ്ചായത്ത് ഓഫീസ്, ഹോസ്പിറ്റല്‍, സ്‌കൂള്‍, രജിസ്റ്റര്‍ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഈ വാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയും ഈ വാര്‍ഡിനുണ്ട്.  

വാര്‍ഡ് നിലനിര്‍ത്താനായി ബിജെപി ഇക്കുറിയിറക്കിയ രാജീവ് കര്‍ഷകമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറി കൂടിയാണ്. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ബി. ശ്രീകുമാര്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം മാമ്പുഴ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിട്ടയോടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.