×
login
വോട്ടെടുപ്പിന് സജ്ജമായി സത്യമംഗലം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ടുള്ള മത്സരത്തില്‍ രത്‌നമണി 173 വോട്ടിന് സിപിഎമ്മിലെ റീനയെ പരാജയപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ രംഗപ്രവേശം ഇരു മുന്നണികള്‍ക്കും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ചിതറ പഞ്ചായത്തിലെ സത്യമംഗലം വാര്‍ഡില്‍ മുന്നണികള്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍

ചിതറ: സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായതോടെ ചിതറ പഞ്ചായത്തിലെ സത്യമംഗലം വാര്‍ഡില്‍ ഡിസംബര്‍ 7ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. പട്ടികജാതി വനിതാ സംവരണ മണ്ഡലമായ സത്യമംഗത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ രത്‌നമണിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ടുള്ള മത്സരത്തില്‍ രത്‌നമണി 173 വോട്ടിന് സിപിഎമ്മിലെ റീനയെ പരാജയപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ രംഗപ്രവേശം ഇരു മുന്നണികള്‍ക്കും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയിലെ ഗോപിക പ്രജീഷും, കോണ്‍ഗ്രസിലെ എസ്.ആശയും, സിപിഎമ്മിലെ സിന്ധുകല പ്രശാന്തും തമ്മില്‍ ശക്തമായ തൃകോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.  

കഴിഞ്ഞ ദിവസം നടന്ന കണ്‍വന്‍ഷനുകളില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് മുന്നണികള്‍ അണിനിരത്തിയത്. വരും ദിവസങ്ങളില്‍ മൂന്നു മുന്നണികളുടേയും കൂടുതല്‍ നേതാക്കള്‍ പ്രചരണത്തിനെത്തുന്നതോടെ പോരാട്ടം ഉച്ചസ്ഥായിയിലേക്കെത്തും. പ്രദേശത്ത് ഏറെ ജനപിന്തുണയുള്ള ബിജെപി സ്ഥാനാര്‍ത്ഥി ഗോപിക പ്രജീഷിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് മികച്ച ആത്മവിശ്വാസമാണ് നല്‍കുന്നത്.

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.