×
login
ശാസ്താംകോട്ട തടാകത്തിന്റെ അവസ്ഥ നേരില്‍ കണ്ട് കേന്ദ്രസംഘം; മാനേജ്‌മെന്റ് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കും

തടാകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ പദ്ധതികള്‍ നടപ്പിലാക്കല്‍, തടാകത്തിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, തീരസംരക്ഷണം, പരിസ്ഥിതിസൗഹൃദ നിര്‍മാണങ്ങള്‍, ടൂറിസവുമായി ബന്ധിപ്പിക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാകും മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍.

കേന്ദ്രസംഘം പ്രദേശത്തെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ശാസ്താംകോട്ട: ശുദ്ധജല തടാകം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ഇന്നലെ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ശാസ്താംകോട്ടയിലെത്തി. തടാകത്തിന്റെ നിലവിലെ അവസ്ഥകളും, തടാകം നേരിടുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കുകയും, ജനപ്രതിനിധികളുമായും, പ്രദേശവാസികളുമായും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ശാസ്താംകോട്ട തടാകത്തിന് വേണ്ടി മാനേജ്‌മെന്റ് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുക എന്നതാണ് പ്രധാനമായി ഉദ്ദേശിക്കുന്നതെന്ന് സന്ദര്‍ശക സംഘം പറഞ്ഞു. തടാകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ  പദ്ധതികള്‍ നടപ്പിലാക്കല്‍, തടാകത്തിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, തീരസംരക്ഷണം, പരിസ്ഥിതിസൗഹൃദ നിര്‍മാണങ്ങള്‍, ടൂറിസവുമായി ബന്ധിപ്പിക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാകും മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍. അടുത്ത അഞ്ചു വര്‍ഷത്തേക്ക് നടപ്പിലാക്കേണ്ട സമഗ്രപദ്ധതി നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കും.


സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുമായി സഹകരിച്ച് വീണ്ടും തുടര്‍സന്ദര്‍ശനവും ചര്‍ച്ചകളും ഉണ്ടാകുമെന്ന് കേന്ദ്രസംഘം അറിയിച്ചു. അന്തിമമായി തയ്യാറാകുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രത്തിന് സമര്‍പ്പിക്കും. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ചെലവിന്റെ 60 ശതമാനം കേന്ദ്രഗവണ്‍മെന്റും 40 ശതമാനം സംസ്ഥാന സര്‍ക്കാരായിരിക്കും വഹിക്കുന്നത്.

കേന്ദ്ര തണ്ണീര്‍തട ജൈവവൈവിധ്യ ബോര്‍ഡ് ദേശീയ പ്രൊജക്ട് കോഡിനേറ്റര്‍ സുജിത അശ്വതി, വാട്ടര്‍ മാനേജ്‌മെന്റ് ടെക്‌നിക്കല്‍ ഓഫീസര്‍ ഹര്‍ഷ് ഗോപിനാഥ്, സംസ്ഥാന തണ്ണീര്‍തട അതോറിറ്റി പ്രോജക്ട് സയന്‍ടിസ്റ്റ് യു. മഞ്ജുഷ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ എം രജനി, ഉഷാകുമാരി, പ്രകാശിനി, കായല്‍ കൂട്ടായ്മ രക്ഷാധികാരി എസ്. ദിലീപ്കുമാര്‍, ഗ്രാമീണതൊഴിലുറപ്പ് പദ്ധതി എ.ഇ. ബിനി, പരിസ്ഥിതിപ്രവര്‍ത്തകന്‍ വിജയന്‍ കെ പവിത്രേശ്വരം, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജയശ്രീ, എസ്.ആര്‍.ധന്യ എന്നിവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.