×
login
പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ശുചീകരണ തൊഴിലാളികള്‍‍ ദുരിതത്തില്‍; ശമ്പളം മുടങ്ങിയിട്ട് മൂന്നര മാസം, ദുരവസ്ഥ കാണാതെ അധികൃതര്‍

വീട്ടുവാടക കൊടുക്കാന്‍ നിര്‍വാഹമില്ലാത്തവരും ഇവിടുത്തെ ജോലി കൊണ്ട് കുടുംബം പോറ്റുന്നവരുമാണ് ഭൂരിഭാഗവും.

ചാത്തന്നൂര്‍: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കരാര്‍ ജീവനക്കാരായ ഹൗസ് കീപ്പിങ് തൊഴിലാളികളുടെ ദുരിതം കാണാതെ അധികൃതര്‍. മെഡിക്കല്‍ കോളേജില്‍ വിവിധ മേഖലകളിലായി ഏജന്‍സി മുഖേന തൊഴിലെടുക്കുന്ന 175 ജീവനക്കാരാണ് നിത്യവൃത്തിക്കായി വലയുന്നത്.

മൂന്നര മാസത്തെ ശമ്പളം ഇതുവരെ നല്‍കിയില്ല. ഏപ്രില്‍ വരെയുള്ള ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ വേതനം ആഗസ്റ്റ് പകുതി കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല. വീട്ടുവാടക കൊടുക്കാന്‍ നിര്‍വാഹമില്ലാത്തവരും ഇവിടുത്തെ ജോലി കൊണ്ട് കുടുംബം പോറ്റുന്നവരുമാണ് ഭൂരിഭാഗവും.  കടം വാങ്ങിയാണ് പലരും ജീവിതം തള്ളിനീക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കടം വാങ്ങിയ തുകപോലും തിരികെ നല്‍കാനായിട്ടില്ല. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും കൂടാതെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിക്കെത്തുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.


ദൂരെ നിന്നും ജോലിക്ക് എത്തുന്ന തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ദിവസവും 100 മുതല്‍ 150 രൂപയാണ് ഇവരുടെ യാത്രാച്ചെലവ്. ആഹാരത്തിനും മറ്റും വേറെ വേണം. മെഡിക്കല്‍കോളേജ് അധികൃതരും കരാറെടുത്തവരും തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കൊവിഡ് മഹാമാരിയില്‍ സ്വന്തം ജീവന്‍പോലും പണയംവെച്ച് ആശുപത്രിക്കൊപ്പം നിന്നു പ്രവര്‍ത്തിച്ച തൊഴിലാളികളുടെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.  

കരാര്‍പ്രകാരം യഥാസമയം ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വം പാലിക്കാന്‍ കരാറുകാരും തയ്യാറാകുന്നില്ല. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ശമ്പളവര്‍ധനയും ഇതുവരെ നടപ്പാക്കിയില്ല. വിലക്കയറ്റം രൂക്ഷമായിട്ടും മറ്റെല്ലാ മേഖലയിലും വേതനവര്‍ധനയുണ്ടായിട്ടും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

  comment

  LATEST NEWS


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.