×
login
ബന്ധുക്കളില്ലാത്ത വൃദ്ധയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി

മകന്റെ രണ്ടാം ഭാര്യ എന്ന പേരില്‍ എത്തിയ സ്ത്രീ സ്വത്തുകളില്‍ അവകാശം അവശ്യപ്പെട്ട് നിയമ നടപടിയിലേക്കും നീങ്ങി. ഇതിനെതിരെ നിയമസഹായം എന്ന പേരില്‍ ചിലര്‍ സമീപിക്കുകയും മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.

കൊല്ലം: ഏകമകന്‍ മരിച്ച വൃദ്ധയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി. കടപ്പാക്കട എന്‍ടിവി നഗര്‍ 71 ബിയില്‍ മേരിക്കുട്ടിക്കാണ് ദുര്യോഗം.  ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മകന്‍ ദീപക് ജോണ്‍ ഒന്നര വര്‍ഷം മുമ്പ് മരിച്ചു. ഇതിനു ശേഷം മേരിക്കുട്ടി ഒറ്റയ്ക്കായിരുന്നു. അടുത്ത കാലത്തായി മകന്റെ കൂട്ടുകാര്‍ എന്ന പേരില്‍ ചിലര്‍ ഇവരുടെ വീട്ടിലെത്തി മകന്‍ ഉപയോഗിച്ചിരുന്ന ജീപ്പ്, ബൈക്ക്, ഓട്ടുപാത്രങ്ങള്‍ എന്നിവ തുച്ഛമായ തുകയ്ക്ക് കൈക്കലാക്കിയതായും പുരയിടത്തില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതായും ആരോപണമുണ്ട്.  

മകന്റെ രണ്ടാം ഭാര്യ എന്ന പേരില്‍ എത്തിയ സ്ത്രീ  സ്വത്തുകളില്‍ അവകാശം അവശ്യപ്പെട്ട് നിയമ  നടപടിയിലേക്കും നീങ്ങി.  ഇതിനെതിരെ നിയമസഹായം എന്ന പേരില്‍ ചിലര്‍ സമീപിക്കുകയും മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. മേരിക്കുട്ടിയുടെ വീട് കേന്ദ്രീകരിച്ച് ചില സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ തമ്പടിക്കുകയും നാട്ടുകാരെയും പരിസരവാസികളെയും ഭീഷണിപ്പെടുത്തുകയും അവരെ വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത് തടയുകയും ചെയ്തു. എന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നം ഇല്ലാത്തിരുന്ന മേരിക്കുട്ടിയെ കഴിഞ്ഞ  ദിവസം അവശനിലയില്‍ കാണുകയായിരുന്നു. അപരിചിതരായ ചിലര്‍ ഈ സമയം  വീട്ടില്‍  ഉണ്ടായിരുന്നു. തുടര്‍ന്ന്  ഇവരുടെ കുടുംബ സുഹൃത്തായ മങ്ങാട് ഡിവിഷന്‍ കൗണ്‍സിലറും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി.ജി. ഗിരീഷ് സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടര്‍ക്കും, സിറ്റി പോലീസ് കമ്മീഷണര്‍, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. 

കളക്ടറുടെ ഇടപെടലില്‍ തഹസില്‍ദാര്‍, സാമൂഹ്യനീതി ഒഫീസര്‍, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൃദ്ധയുടെ വീട്ടില്‍ എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഈസ്റ്റ് പോലീസ് വിശദമായി അന്വേഷണം തുടങ്ങി. 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.