×
login
സ്വര്‍ണ്ണ കൊടിമര നിര്‍മാണം: പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തില്‍ ധ്വജ തൈലാധി വാസം

ഇന്നലെ രാവിലെ 8നും 9.15നും മദ്ധ്യേ ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു ഭണ്ഡാരത്തിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിമരത്തടി അരയന്ന തോണിയിലെ തൈലത്തില്‍ പ്രവേശിപ്പിച്ചു. പത്തിയൂര്‍ വിനോദ് ബാബുവിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ക്കാവശ്യമായ തൈലം തയ്യാറാക്കിയത്.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ എന്നിവര്‍ ചേര്‍ന്ന് അരയന്നതോണിയിലേക്ക് തൈലം പകരുന്നു

കൊട്ടാരക്കര: പടിഞ്ഞാറ്റിന്‍കര ശ്രീ മഹാദേവര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട ധ്വജ തൈലാധിവാസം ക്ഷേത്ര സന്നിധിയില്‍ നടന്നു. കൊടിമരത്തിനായി പാകപ്പെടുത്തിയ തേക്കിന്‍ തടി വ്രതനിഷ്ടയോടെ പ്രത്യേകം തയ്യാറാക്കിയ അരയന്നത്തോണിയിലെ തൈലത്തില്‍ നിക്ഷേപിക്കുന്നതായിരുന്നു ചടങ്ങ്.

ഇന്നലെ രാവിലെ 8നും 9.15നും മദ്ധ്യേ ക്ഷേത്രം തന്ത്രി രമേശ് ഭാനു ഭാനു ഭണ്ഡാരത്തിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിമരത്തടി അരയന്ന തോണിയിലെ തൈലത്തില്‍ പ്രവേശിപ്പിച്ചു. പത്തിയൂര്‍ വിനോദ് ബാബുവിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ക്കാവശ്യമായ തൈലം തയ്യാറാക്കിയത്. ചടങ്ങുകളോടനുബന്ധിച്ച് ഉച്ചയ്ക്ക് മൂന്നിന് സിനിമാതാരം ജയറാമും 101 കലാകാരന്മാരും പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറി.

വൈകിട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, പ്രസിഡന്റ് അജിത് വിനായക, സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍, ക്ഷേത്രം മേല്‍ശാന്തി സുബ്രഹ്മണ്യന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനവും നടന്നു. സമ്മേളത്തിന് ശേഷം ദേവസ്വം മന്ത്രിയും പ്രസിഡന്റും ചേര്‍ന്ന് അരയന്നതോണിയിലേക്ക് തൈലം പകര്‍ന്നു. ചടങ്ങില്‍ നിരവധി ഭക്തരും പങ്കാളികളായി. ചലച്ചിത്ര താരം അജു വര്‍ഗ്ഗീസും ചടങ്ങില്‍ സാന്നിധ്യമായി.

  comment

  LATEST NEWS


  വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.