login
വീഴ്ചകള്‍ അക്കമിട്ട് നിരത്തി കോര്‍പ്പറേഷന്‍ ബജറ്റ് ചര്‍ച്ച; ബജറ്റിനോട് വിയോജിച്ച് ബിജെപി

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയ്ക്കായി തുച്ഛമായ തുകയാണ് വകയിരുത്തിയിട്ടുള്ളത്. തെരുവുനായ ശല്യം രൂക്ഷമായിട്ടും യാതൊരുവിധമായ പദ്ധതികളും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

കൊല്ലം: കോര്‍പ്പറേഷനില്‍ ഇന്നലെ നടന്ന  ബജറ്റ് ചര്‍ച്ചയില്‍ ഡപ്യൂട്ടി മേയര്‍ അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിക്കൂട്ട് ബജറ്റാണെന്നും ബജറ്റ് അവതരണം പ്രഹസനമായി മാറിയെന്നും ആരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ബജറ്റിനെ എതിര്‍ത്തു.  

20 വര്‍ഷമായി ആവര്‍ത്തിക്കുന്ന കുടിവെള്ളം, മാലിന്യ സംസ്‌കരണം, തെരുവുവിളക്ക്, പാരിസ്ഥിതിക പ്രശ്‌നം എന്നിവ ഒരിക്കലെങ്കിലും നടപ്പിലാക്കാനുള്ള ആര്‍ജ്ജവം കോര്‍പ്പറേഷന്‍ തുടര്‍ച്ചയായി ഭരിക്കുന്ന ഇടതുപക്ഷം കാണിച്ചിരുന്നുവെങ്കില്‍ വീണ്ടും ഈ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടി വരില്ലായിരുന്നുവെന്നും ബിജെപി മറുപടി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. സമൂഹത്തെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ മുതലായ രോഗങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് യാതൊരുവിധമായ ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല. 

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയ്ക്കായി തുച്ഛമായ തുകയാണ് വകയിരുത്തിയിട്ടുള്ളത്. തെരുവുനായ ശല്യം രൂക്ഷമായിട്ടും യാതൊരുവിധമായ പദ്ധതികളും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. യുവാക്കളേയും വയോജനങ്ങളേയും പാടേ അവഗണിച്ചു. വിദ്യാഭ്യാസ മേഖലയെ അവഗണിച്ചു. പിഎംഎവൈ പദ്ധതിയില്‍ വീടു നിര്‍മ്മാണത്തിനായി പലവട്ടം അപേക്ഷകള്‍ വാങ്ങിയെങ്കിലും അര്‍ഹരായവര്‍ അവസാന ലിസ്റ്റില്‍ തഴയപ്പെട്ടു. 

അന്‍പത് വയസ്സില്‍ താഴെയുള്ള ഭര്‍ത്താവുപേക്ഷിച്ച അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ റദ്ദാക്കി, പിന്‍വാതിലിലൂടെ നൂറുകണക്കിനാളുകളെയാണ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ നിയമിച്ചിട്ടുള്ളത്. കണക്കുകള്‍ കൊണ്ടുള്ള ഒരു ജിമ്മിക്ക് എന്നതിനപ്പുറം യാതൊരു വികസന കാഴ്ചപ്പാടും യാഥാര്‍ത്ഥ്യബോധവും ബജറ്റില്‍ പ്രതിഫലിക്കുന്നില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ജി.ഗിരീഷ് ആരോപിച്ചു.

ബിജെപി കൗണ്‍സിലര്‍മാരായ ബി.ഷൈലജ, ടി.ആര്‍. അഭിലാഷ്, എ. അനീഷ് കുമാര്‍, കൃപാവിനോദ്, സജിതാനന്ദ് ടീച്ചര്‍ തുടങ്ങി 6 കൗണ്‍സിലര്‍മാരും  ബജറ്റിനെ എതിര്‍ക്കുകയും ബജറ്റിനോടുള്ള വിയോജിപ്പ് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. കോര്‍പ്പറേഷനെ മഹാനഗരമാക്കുന്നതിന് പകരം നല്ല ഒരു നഗരമാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് ജോര്‍ജ് ഡി കാട്ടില്‍ പരിഹസിച്ചു. കൗണ്‍സിലര്‍മാരായ സജീവ് സോമന്‍, എം. സജീവ്, പുഷ്പാംഗദന്‍, ഗിരിജാതുളസി, കുരുവിള ജോസഫ്, രാജു നീലകണ്ഠന്‍, സിന്ധു റാണി എല്‍, ടി.ആര്‍. അഭിലാഷ്, അമ്പിളി എസ്, സന്തോഷ് വി, ബി. സാബു, സുജാകൃഷ്ണന്‍, നസീമ ഷിഹാബ്, ഹംസത്ത് ബീവി, എസ്. ജയന്‍, സുനില്‍ ജോസ്, ടി പി അഭിമന്യു, എംഎച്ച് നിസാമുദ്ദീന്‍, ജെ സ്റ്റാന്‍ലി, ആശ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

  comment

  LATEST NEWS


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


  കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍


  പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി


  '17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടി'; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ദേവന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.