×
login
കൊവിഡ് പ്രതിരോധം: കേന്ദ്ര സംഘം കൊല്ലം ജില്ലയില്‍ സന്ദര്‍ശനം നടത്തി

കഴിഞ്ഞ ഒരു മാസക്കാലത്തെ കൊവിഡ് പ്രതിരോധ നടപടികളുടെ പുരോഗതി കേന്ദ്ര സംഘം പരിശോധിച്ചു. ചികിത്സാ കേന്ദ്രങ്ങള്‍, പരിശോധനാ സംവിധാനങ്ങള്‍, മരണനിരക്ക് എന്നിവയുടെ സ്ഥിവിവരക്കണക്കുകളും ചര്‍ച്ച ചെയ്തു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്രസംഘം സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നു

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന ജില്ലകളില്‍പ്പെട്ട കൊല്ലത്ത് കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.  രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കണം, ഗൃഹനിരീക്ഷണത്തിലുള്ള രോഗികള്‍ മാനദണ്ഡ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം, ആര്‍ടി-പിസിആര്‍ പരിശോധനകള്‍ വ്യാപകമാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ സംഘം നല്‍കി.  

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഡോ. സുജീത് സിങ്, ഡോ. എസ്.കെ. ജയിന്‍, ഡോ.പ്രണയ് വര്‍മ, ഡോ. രുചി ജയിന്‍, ഡിസ്ട്രിക്ട് ഹെല്‍ത്ത് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവരടങ്ങിയ സംഘമാണ് സ്ഥിതിഗതി വിലയിരുത്തിയത്.  എഡിഎം എന്‍. സാജിതാ ബീഗം അധ്യക്ഷയായി ചേര്‍ന്ന യോഗത്തില്‍ കൊവിഡ് പ്രതിരോധം സംബന്ധിച്ച് ജില്ലാ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ വിശദീകരിച്ചു.

 കഴിഞ്ഞ ഒരു മാസക്കാലത്തെ കൊവിഡ് പ്രതിരോധ നടപടികളുടെ പുരോഗതി കേന്ദ്ര സംഘം പരിശോധിച്ചു. ചികിത്സാ കേന്ദ്രങ്ങള്‍, പരിശോധനാ സംവിധാനങ്ങള്‍, മരണനിരക്ക് എന്നിവയുടെ സ്ഥിവിവരക്കണക്കുകളും ചര്‍ച്ച ചെയ്തു.  വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിലെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, യുകെ-ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം, തീരദേശ മേഖലയിലെ രോഗപവ്യാപനം, അതിഥിതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ എന്നിവ അവലോകനം നടത്തി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. ശ്രീലത, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ആര്‍.സന്ധ്യ, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ. മണികണ്ഠന്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.അനു, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.