×
login
വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനതലത്തില്‍ തന്നെ നിശബ്ദമായ വിഎസ് പക്ഷത്തിന് സ്വാധീനമുള്ള കൊല്ലത്ത് അവശേഷിക്കുന്ന നേതാക്കളെയും കൂടി നിശബ്ദമാക്കിയതിന്റെ സന്തോഷത്തിലാണ് പിണറായി പക്ഷം.

ചാത്തന്നൂര്‍: ചാത്തന്നൂര്‍ ഏരിയ കമ്മിറ്റിയില്‍ വിഎസ് പക്ഷത്തിന്റെ ആധിപത്യം പണ്ടൂര്‍ണമായും അവസാനിപ്പിച്ച് പിണറായി പക്ഷം പിടിമുറുക്കി. ജില്ലയില്‍ വിഎസ് പക്ഷത്തിന് വളരെയേറെ സ്വാധീനമുള്ള ചാത്തന്നൂര്‍ ഏരിയ കമ്മിറ്റിയിലെ പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതോടെ ചാത്തന്നൂരില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു.  

ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.പി. കുറുപ്പിനെയും എസ്. പ്രകാശിനെയും ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെ പലരും രൂക്ഷമായ ഭാഷയിലാണ് നേതൃത്വത്തെ വിമര്‍ശിച്ചത്. വിഎസ് പക്ഷത്തെ ജില്ലയിലെ തന്നെയുള്ള കരുത്തരായ  നേതാക്കളായ എസ്. പ്രകാശ്, മുന്‍ പരവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയായ കെ.പി. കുറുപ്പ് എന്നിവരെ ഒഴിവാക്കിയപ്പോള്‍ പിണറായി പക്ഷത്ത് നിന്നുള്ള ജയപ്രകാശും വിഎസ് പക്ഷത്തുള്ള പി.വി. സത്യനുമാണ് ജില്ലാ കമ്മിറ്റിയില്‍ എത്തിയത്. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ തുളസീധരകുറുപ്പിനെ നിലനിര്‍ത്തുകയും ചെയ്തു. 


സിപിഎം ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി കൂടിയായ കെ. സേതുമാധവന്‍ ഏരിയ സെക്രട്ടറി എന്ന നിലയില്‍ ജില്ലാ കമ്മിറ്റിയിലുണ്ട്. തലമുറമാറ്റം എന്നാണ് സിപിഎം പറയുന്നതെങ്കിലും ഇന്നും വിഎസ് പക്ഷത്ത് പി.കെ. ഗുരുദാസനെയും മേഴ്‌സികുട്ടിയമ്മയെയും ആശ്രയിച്ചു നില്‍ക്കുന്നവരുണ്ട്. നടപടി ഇവര്‍ക്കുള്ള താക്കീതാണെന്ന് പിണറായി പക്ഷത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാനതലത്തില്‍ തന്നെ നിശബ്ദമായ വിഎസ് പക്ഷത്തിന് സ്വാധീനമുള്ള കൊല്ലത്ത് അവശേഷിക്കുന്ന നേതാക്കളെയും കൂടി നിശബ്ദമാക്കിയതിന്റെ സന്തോഷത്തിലാണ് പിണറായി പക്ഷം. വിഎസ് പക്ഷ നേതാക്കള്‍ സഹകരണമേഖലയില്‍ നടത്തിയ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് പണ്ടിണറായി പക്ഷം ഒതുക്കല്‍ പ്രക്രിയ സമ്പൂര്‍ണമായി നടപ്പാക്കിയത്.  

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.