×
login
ദുര്‍ഗാദാസ് എക്കാലവും ആദര്‍ശ ജ്വാല: ജെ. നന്ദകുമാര്‍

നിലമ്പൂര്‍ കോവിലകത്ത് നിന്നും ജനങ്ങള്‍ക്കിടയിലെക്ക് ഇറങ്ങിയ ആകര്‍ഷണീയ വ്യക്തിത്വത്തിനുടമയായ സ്വയംസേവകന്‍ ആയിരുന്നു ദുര്‍ഗാദാസ്. സംഘാടന സാമര്‍ത്ഥ്യത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ദേശീയ നേതൃത്വത്തിലേക്കാണ് അദ്ദേഹം കുതിച്ചുയര്‍ന്നത്.

J Nandakumar

കൊല്ലം: ജനിച്ച നാടിന്റെ ആദര്‍ശത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച യുവത്വമാണ് ദുര്‍ഗാദാസിന്റെതെന്ന് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ.നന്ദകുമാര്‍. ദുര്‍ഗാദാസ് സാംസ്‌കാരിക സമിതിയുടെ അനുസ്മരണ പരിപാടിയില്‍  പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിലമ്പൂര്‍ കോവിലകത്ത് നിന്നും ജനങ്ങള്‍ക്കിടയിലെക്ക് ഇറങ്ങിയ ആകര്‍ഷണീയ വ്യക്തിത്വത്തിനുടമയായ സ്വയംസേവകന്‍ ആയിരുന്നു ദുര്‍ഗാദാസ്. സംഘാടന സാമര്‍ത്ഥ്യത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ദേശീയ നേതൃത്വത്തിലേക്കാണ് അദ്ദേഹം കുതിച്ചുയര്‍ന്നത്. അടിയന്തിരാവസ്ഥയ്ക്ക് എതിരെ നടത്തിയ പോരാട്ടം വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വലിയ സ്വാധീനമുറപ്പിച്ചു. പ്രതികൂല സാഹചര്യത്തിലും പ്രസന്നത കൈമോശം വരാത്ത ആദര്‍ശ സമ്പന്നനായ ദുര്‍ഗാദാസിന്റെ വാക്കുകളെ പോലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭയമായിരുന്നു.

അടിയന്തിരാവസ്ഥയ്ക്ക് എതിരെ പോരാടാതെ ഒറ്റുകാരായി മാറിയ സിപിഎമ്മുകാര്‍  തങ്ങളുടെ കാല്‍കീഴിലെ മണ്ണ് ഒലിച്ച് പോകുന്നത് തടയാന്‍ കേരളമാകെ നടത്തിയത് വ്യാപകഅക്രമമാണ്. ഈ  പരീക്ഷണ ഘട്ടത്തില്‍ ശക്തമായ പോരാട്ടമാണ് ദുര്‍ഗാദാസ് നടത്തിയത്. 1981ല്‍ കിളിമാനൂര്‍ താലൂക്ക് പ്രചാരകായാണ് ചുമതല ഏല്‍ക്കുന്നത്.  കമ്മ്യൂണിസ്റ്റ് അക്രമങ്ങളുടെ കേന്ദ്രമായ നിലമേല്‍ എന്‍എസ്എസ് കോളേജിലേക്ക് പ്രവര്‍ത്തനം തുടങ്ങി.  

വിദ്യാര്‍ത്ഥിയുടെ അഡ്മിഷന് വേണ്ടി കോളേജില്‍ എത്തിയ ദുര്‍ഗാദാസിനെ നരമേധ സംസ്‌കാരത്തിന്റെ രൂപമായ സിപിഎമ്മുകാര്‍ പതിയിരുന്നു കുത്തി വീഴ്ത്തുകയായിരുന്നു. ക്രൂരതയുടെ കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രത്തിന്റെ മുന്നില്‍ ജീവന്‍ വെടിഞ്ഞ ദുര്‍ഗാദാസ് ഇന്നും സ്വയം സേവകര്‍ക്കിടയില്‍ ചൈതന്യം തുളുമ്പുന്ന ജ്വലിക്കുന്ന ഓര്‍മ്മയാണെന്നും അദ്ദേഹം പറഞ്ഞു.

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.