×
login
ഡിടിപിസിയുടെ കുരുക്കില്‍ ശ്വാസംമുട്ടി സംരംഭകന്‍; ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കിൻ്റെ മികവിനായി നിക്ഷേപിച്ചത് 1.5 കോടി

കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എത്രയും വേഗം കരാറുകാരന്‍ കളി ഉപകരണങ്ങള്‍ പാര്‍ക്കില്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞിട്ടും അനുമതിയില്ലാതെയാണ് കരാറുകാരന്‍ പാര്‍ക്കില്‍ തുടരുന്നതെന്നും പറയുന്നു.

കഴിഞ്ഞദിവസം പാര്‍ക്കിന്റെ പ്രവേശന ഗേറ്റില്‍ സ്ഥാപിച്ച അറിയിപ്പ്

കൊല്ലം: ഡിടിപിസിയുടെ അധീനതയിലുള്ള ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കില്‍ കളി ഉപകരണങ്ങള്‍ സ്ഥാപിച്ച സംരംഭകനായ കരാറുകാരന് ഇരുട്ടടി. ഗോള്‍ഡന്‍ എന്റര്‍ടെയിന്‍മെന്റ് ഉടമ ഗിരീഷ്‌കുമാര്‍ ആണ് ഈ സംരംഭകന്‍.

ഒന്നര പതിറ്റാണ്ടുകാലം ഗള്‍ഫിലും സിംഗപ്പൂരിലുമെല്ലാം തൊഴിലെടുത്ത് സ്വരൂപിച്ച സമ്പാദ്യവും വീട് ഈടായി നല്കി ബാങ്കില്‍ നിന്നെടുത്ത വായ്പയുമടക്കം 1.5 കോടി രൂപയാണ് പാര്‍ക്കിന്റെ മികവിനായി ഇദ്ദേഹം നിക്ഷേപിച്ചത്.  ഗള്‍ഫില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി നോക്കി പരിചയസമ്പന്നരായ കുണ്ടറ പെരുമ്പുഴ സ്വദേശി ഗിരീഷ്‌കുമാറാണ് കരാര്‍ ഏറ്റെടുത്തത്. അന്നത്തെ സെക്രട്ടറി പ്രസാദാണ് കരാര്‍ ഉണ്ടാക്കിയത്. പാര്‍ക്കിലെ റൈഡ് വരുമാനം 65:35 അനുപാതത്തില്‍ പങ്കിടുമ്പോള്‍ പ്രവേശന വരുമാനം മുഴുവന്‍ ഡിടിപിസിക്കാണ്. ഇതില്‍ പുതുക്കിയ രണ്ടാമത്തെ വര്‍ഷം തുടങ്ങുമ്പോഴാണ് കൊവിഡ് വരവ്.

കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എത്രയും വേഗം കരാറുകാരന്‍ കളി ഉപകരണങ്ങള്‍ പാര്‍ക്കില്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞിട്ടും അനുമതിയില്ലാതെയാണ് കരാറുകാരന്‍ പാര്‍ക്കില്‍ തുടരുന്നതെന്നും പറയുന്നു.

2013ല്‍ വച്ച കരാറിന്റെ കാലാവധി ഏപ്രില്‍ 30ന് കഴിഞ്ഞു. പാര്‍ക്ക് നടത്തിപ്പ് വീണ്ടും ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം കരാറുകാരനെ ഒഴിവാക്കിയ സത്യം മറച്ചുവച്ച് റൈഡുകള്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തിക്കില്ലെന്ന പോസ്റ്റര്‍ പാര്‍ക്കിന്റെ കവാടത്തില്‍ ഡിടിപിസി പതിച്ചിട്ടുണ്ട്.


അഴിമതി ആരോപണങ്ങളില്‍പ്പെട്ട സൂപ്പര്‍വൈസറും പുതിയ സെക്രട്ടറിയും ചേര്‍ന്ന് പാര്‍ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് നല്കാനുള്ള നീക്കത്തിലാണെന്ന് കരാറുകാരനായ ഗിരീഷ്‌കുമാര്‍ ആരോപിച്ചു. മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതായതിനാല്‍ 10 വര്‍ഷത്തേക്ക് കൂടി പാര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ തന്നെ നല്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള കളി ഉപകരണങ്ങളുടെയും വൈദ്യുതി കണക്ഷന് ചെലവായതുമായ പണം നഷ്ടപരിഹാരമായി നല്‍കിയാല്‍ ഡിടിപിസിയുമായി മറ്റ് തര്‍ക്കമില്ലെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു.

പാര്‍ക്കില്‍ 250 കെവി വൈദ്യുതിയുള്ളപ്പോഴാണ് ഇതിനു മുമ്പുണ്ടായിരുന്ന സെക്രട്ടറി അവിടെ ഓരോന്നിനും പ്രത്യേകം കണക്ഷനുകള്‍ എടുപ്പിച്ചത്. കൊവിഡ് കാലത്ത് ആരും പുറത്തിറങ്ങാതിരുന്ന സമയത്തും മാസം 35,000 രൂപയാണ് കെഎസ്ഇബി ഈടാക്കിയിരുന്നത്. അന്നുമുതലുള്ള വൈദ്യുതിബില്ല് 8 ലക്ഷത്തോളം രൂപ കെഎസ്ഇബിയില്‍ അടയ്ക്കാനുണ്ട്.

അധ്വാനവും ആരോഗ്യവും സമ്പാദ്യവുമെല്ലാം പാര്‍ക്കില്‍ നിക്ഷേപിച്ചിരിക്കുകയാണ് കരാറുകാരന്‍. എല്ലാം മതിയാക്കി മറ്റെന്തെങ്കിലും ചെയ്ത് ജീവിക്കണമെങ്കില്‍ മാന്യമായ നഷ്ടപരിഹാരം ഡിടിപിസി നല്കണമെന്നാണ് അഭ്യര്‍ഥന.

അടിച്ചേല്‍പ്പിച്ച പരിഷ്‌കാരങ്ങള്‍

പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പുതിയ റൈഡുകള്‍ സ്ഥാപിക്കല്‍, സ്വിമ്മിംഗ്പൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതിനുള്ള വൈദ്യുതീകരണവും എല്ലാം ഗോള്‍ഡണ്‍ എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ചെയ്തത്. ഇതിനെല്ലാമായി 2.5 കോടി രൂപ ചെലവായി. കിടപ്പാടങ്ങള്‍ പണയപ്പെടുത്തിയും മക്കളുടെയും സ്വന്തക്കാരുടെയും സ്വര്‍ണാഭരണങ്ങളും സമ്പാദ്യങ്ങളും കൂടി ചേര്‍ത്താണ് തുക കണ്ടെത്തിയതെന്ന് ഗിരീഷ്‌കുമാര്‍ പറയുന്നു. മാറിമാറിവരുന്ന സര്‍ക്കാരും സെക്രട്ടറിയും പല പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. കൊവിഡ് കാലത്ത് 14 മാസം പാര്‍ക്ക് അടച്ചിട്ടു. 3 മാസം പാര്‍ക്കിന്റെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയായിരുന്നു. ഈ സമയങ്ങളില്‍ പാര്‍ക്കില്‍ തിരക്ക് കുറവായിരുന്നു. ഏറ്റവുമൊടുവില്‍ പാര്‍ക്ക് തുറന്നത് 2021 ഓഗസ്റ്റിലാണ്.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.