×
login
ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും; നടുക്കം വിട്ടുമാറാതെ മലയോരമേഖല

ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ മഴ മാറി നിന്നതിനാല്‍ ശുചീകരണ ജോലികളും, പാറക്കൂട്ടങ്ങളും നീക്കം ചെയ്യാനും കഴിഞ്ഞതായി നാട്ടുകാര്‍ പറയുന്നു.

കരവാളൂര്‍ പാണയം ശ്രീ മഹാദേവര്‍ ക്ഷേത്രം മതില്‍ക്കെട്ട് തകര്‍ന്ന നിലയില്‍

പുനലൂര്‍: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് കഴിഞ്ഞ ദിവസം  പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപാച്ചിലിലും ഉരുള്‍പൊട്ടലിലും നടുക്കം വിട്ടുമാറാതെ കിഴക്കന്‍ മലയോരവാസികള്‍. വന്‍ശബ്ദത്തോടെ ഇരച്ചെത്തിയ മലവെള്ളപാച്ചിലില്‍ വലിയ പാറക്കൂട്ടങ്ങളും, ചെളി കലര്‍ന്ന വെള്ളവും നിരവധി വീടുകളെ ഭാഗികമായി തകര്‍ത്തു.  

ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ മഴ മാറി നിന്നതിനാല്‍ ശുചീകരണ ജോലികളും, പാറക്കൂട്ടങ്ങളും നീക്കം ചെയ്യാനും കഴിഞ്ഞതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഉരുള്‍പൊട്ടലില്‍ ഏറെ നാശം വിതച്ച ആറു മുറിക്കട, നാലു സെന്റ് കോളനികളില്‍ വാഹനങ്ങള്‍ കടന്നു ചെല്ലാത്തത് ശുചീകരണ ജോലികള്‍ മന്ദഗതിയിലാക്കി.  ഈ കോളനികളിലെ വീടുകളില്‍ ഉരുള്‍പൊട്ടലുണ്ടായ സമയം ആളുകള്‍ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. 


ഇടപ്പാളയം നടക്കടവുങ്കില്‍ മോനച്ചന്റെ വീടിന്റെ മുറ്റം വരെ ഉരിള്‍പൊട്ടലിനെത്തുടര്‍ന്ന് പാറക്കൂട്ടം ഇരച്ചെത്തിയിരുന്നു. ഇത് ഇന്നലെ ജെസിബിയുടെയും സന്നദ്ധ സംഘടനകളുടെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇവ നീക്കം ചെയ്തു. എംഎല്‍എ പി.എസ്. സുപാല്‍, ആര്‍ഡിഒ ബി.ശശികുമാര്‍, പുനലൂര്‍ ഡിവൈഎസ്പി ബി. വിനോദ്കുമാര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തി.

 

 

  comment

  LATEST NEWS


  എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.